പ്രതികാരം ചെയ്യുമെന്ന് ടിപി കേസ് പ്രതികള്‍ അന്നേ പറഞ്ഞിരുന്നു - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മന്ത്രിസഭാ തീരുമാനം ദുരുദ്ദേശപരമാണ്. തനിക്കെതിരെ ക്രിമിനല്‍ കേസ് എടുത്താല്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളും, അതില്‍ പ്രതിവര്‍ഗത്തില്‍പ്പെട്ടവരാകും
പ്രതികാരം ചെയ്യുമെന്ന് ടിപി കേസ് പ്രതികള്‍ അന്നേ പറഞ്ഞിരുന്നു - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനത്തിനെതിരെ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. താന്‍ ആഭ്യന്തരമന്ത്രിയായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധിനിക്കാന്‍ ശ്രമിച്ചെന്നാണ് തനിക്കെതിരെ കേസടുക്കാന്‍ ഇടയാക്കിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ പോലും സ്വാധിനിച്ചെന്ന് ഒരാള്‍ പോലും പരാതി പറയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മന്ത്രിസഭാ തീരുമാനം ദുരുദ്ദേശപരമാണ്. തനിക്കെതിരെ ക്രിമിനല്‍ കേസ് എടുത്താല്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളും, അതില്‍ പ്രതിവര്‍ഗത്തില്‍പ്പെട്ടവരാകും. അതില്‍ പ്രതികളാക്കപ്പെട്ടവര്‍  അന്നേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് തന്നോട് പ്രതികാരം ചെയ്യുമെന്ന്. അതിന്റെ ഭാഗമാണ് കേസെടുക്കാനുള്ള നടപടി. കേസെടുത്തതില്‍ തനിക്ക് പ്രശ്‌നമില്ല. നിയമപരമായി ഒരു കാര്യം മുന്നോട്ട് പോകുമ്പോള്‍ ഉള്‍ഭയമില്ലാതെ ഇതിനെ നേരിടും. അവര്‍ അവരുടെ  പണി ചെയ്യുന്നു എന്നതായാണ് അതിനെ കാണുന്നത്.

കേസുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് കാണാതെ കൂടുതല്‍ പ്രതികരിക്കാനാകില്ല. തന്റെ കാലത്ത് എടുത്ത കേസിലാണ് ഇപ്പോള്‍ എന്തെങ്കിലും നടപടിയുണ്ടായിട്ടുള്ളത്. കേസ് അ്‌ന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ പറ്റി നല്ല രീതിയിലാണ് കോടതി പോലും അന്ന് പ്രതികരിച്ചത്. മറ്റുകേസുകള്‍ കോടതിയുടെ പരിഗണനയിലാകുമ്പോള്‍ ഒരു സര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയുമെന്നും തിരവഞ്ചൂര്‍ പറഞ്ഞു


സോളാര്‍ അഴിമതി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാന്‍ നിയമിച്ച  ജസ്റ്റീസ് ജി ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് കേസെടുക്കുന്നതെന്നായിരുന്നു പിണറായി വ്യക്തമാക്കിയത്. സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട  വര്‍ക്കെതിരെ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കും. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com