വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി; 1,70,000 വോട്ടര്‍മാര്‍ വിധിയെഴുതും

ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സാധിക്കുന്ന വി.വി.പാറ്റ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്
വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി; 1,70,000 വോട്ടര്‍മാര്‍ വിധിയെഴുതും

ഒരു മാസം നീണ്ട പ്രചാരണ ചൂടിന് പിന്നാലെ വേങ്ങര ഇന്ന് പോളിങ് ബൂത്തിലേക്ക്. 1,70,009 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിങ് സമയം. 

90 ഇടങ്ങളിലായി 148 പോളിങ് സ്‌റ്റേഷനുകളാണ് വേങ്ങരയില്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തില എഴുപത്തി അയ്യായിരത്തോളം വരുന്ന വോട്ടര്‍മാരില്‍ 87,750 പുരുഷന്മാരും, 82,259 സ്ത്രീകളുമാണുള്ളത്. 

ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സാധിക്കുന്ന വി.വി.പാറ്റ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വി.വി.പാറ്റ് സംവിധാനം ഉപയോഗിച്ച് നടത്തുന്ന സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. വി.വി.പാറ്റില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, ക്രമ നമ്പര്‍ എന്നിവ ഏഴ് സെക്കന്റ് നേരം സ്‌ക്രീനില്‍ തെളിഞ്ഞു കാണും. 

ആറ് സ്ഥാനാര്‍ഥികളാണ് വേങ്ങരയില്‍ ജനവിധി തേടുന്നത്. ഇതില്‍ രണ്ട് സ്വതന്ത്രരും ഉള്‍പ്പെടുന്നു. ആറ് മാസം മുന്‍പ് പി.കെ.കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ 67.70 ശതമാനം വോട്ടായിരുന്നു വേങ്ങരയില്‍ രേഖപ്പെടുത്തിയിരുന്നത്. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com