ഒത്തുതീര്‍പ്പിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെ; ബല്‍റാമിനു മറുപടിയുമായി തിരുവഞ്ചൂര്‍

ടിപി കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടുണ്ട്. ഗൂഢാലോചനയും അന്വേഷിച്ചതാണ്. അതില്‍ പ്രതികള്‍ക്കു ശിക്ഷ കിട്ടുകയും ചെയ്തു.
ഒത്തുതീര്‍പ്പിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെ; ബല്‍റാമിനു മറുപടിയുമായി തിരുവഞ്ചൂര്‍

കോട്ടയം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന വിടി ബല്‍റാമിന്റെ ആരോപണത്തിനു മറുപടിയുമായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്റെ അറിവില്‍ ടിപി കേസില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെയെന്നും ബല്‍റാമിനു മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞു.

ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസിലെ അന്വഷണമെന്ന് ബല്‍റാം പരിഹസിച്ചതിനു പിന്നാലെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. ടിപി കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടുണ്ട്. ഗൂഢാലോചനയും അന്വേഷിച്ചതാണ്. അതില്‍ പ്രതികള്‍ക്കു ശിക്ഷ കിട്ടുകയും ചെയ്തു. കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തിലൂടെയേ ഒരു അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവൂ എന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. 

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ സഹായിച്ചെന്ന വാദത്തില്‍ കഴമ്പില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആഭ്യന്തര മന്ത്രി സഹായിച്ചെന്നു പറയുന്നതില്‍ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട്ു കൂറു കാണിക്കും. രാഷ്ട്രീയപ്രേരിതമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതെന്ന് തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com