സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് അമിത് ഷായുടെ മകനെ രക്ഷിക്കാനെന്ന് ചെന്നിത്തല

സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിന് മുന്‍പ്  പുറത്ത് വിട്ടത് ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല - സിപിഎമ്മിന്റെത് നിലവാരമില്ലാത്ത രാഷ്ട്രീയ പകപോക്കല്‍ 
സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് അമിത് ഷായുടെ മകനെ രക്ഷിക്കാനെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിന് മുന്‍പ്  പുറത്ത് വിട്ടത് ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെത് നിലവാരിമില്ലാത്ത പകപോക്കലാണെന്നും ചെന്നിത്തല പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടുകളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക സിപിഎം എല്ലാകാലത്തും ചെയ്തിട്ടുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. കേരള ചരിത്രത്തില്‍ 134 റിപ്പോര്‍ട്ടിലും കാണിക്കാത്ത നടപടിയാണ് മുഖ്യമന്ത്രി കാണിച്ചത്. ഇത് രാഷ്ട്രീയ വൈരാഗ്യത്തോടെയുള്ള ്അനിതകസാധാരണ നടപടിയായെന്നും റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിട്ട സാഹചര്യത്തില്‍ കോപ്പി പ്രതിപക്ഷത്തിന് നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ഈ പ്രതികാര നടപടി ജനം അംഗീകരിക്കില്ലെന്നും  പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

കേസ് ഒത്തുതീര്‍പ്പാക്കിയത് അട്ടിമറിയാണെന്ന് പറയാന്‍ ആകില്ല. വഞ്ചിക്കപ്പെട്ട  ഒരു ഉപഭോക്താവും കമ്മീഷന് മുന്നില്‍ പരാതിയുമായി ചെന്നിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിട്ട സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതിപക്ഷത്തിന് നല്‍കണം. കൂത്തുപറമ്പ് കേസില്‍ പങ്കുണ്ടെന്നായിരുന്നു കമ്മീഷന്‍ ചരിത്രം. പിന്നിട് എംവി രാഘവനെ സുപ്രീം കോടതി വെറുതെ വിട്ടത് ചരിത്രമാണെന്നും രമേശ് പറഞ്ഞു. സര്‍ക്കാരിന് തത്പര്യമുള്ള ഭാഗങ്ങള്‍ അടര്‍ത്തിയെടത്ത് യുഡിഎഫിനെ നേരിടാനുള്ള സര്‍ക്കാര്‍ നീക്കം ഒറ്റക്കെട്ടായി നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസിനെ അപമാനിച്ച് ബിജെപി ശക്തി പകരാനുള്ള നീക്കമാണ് പിണറായി ചെയ്യുന്നത്. അമിത് ഷായുടെ മകനെതിരെ ഉയര്‍ന്നുവന്ന അരോപണത്തില്‍ നിന്നും  ബിജെപിയുടെ മുഖം നന്നാക്കുന്നതിനായാണ് ഈ സമയത്ത് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മെഡിക്കല്‍ കോഴ റിപ്പോര്‍ട്ടുമായി ബിജെപിയുടെ മുഖം രക്ഷിച്ചത് സിപിഎം കൊലപാതകം നടത്തിയാണ്. അമിത് ഷായുടെ യാത്രയുടെ മുന്നോടിയായി സ്‌കൂളിന് അവധി കൊടുത്തതും റോഡ് നന്നാക്കി കൊടുത്തതും പിണറായി സര്‍ക്കാരാണ്.ബിജെപിക്ക് എല്ലാ സഹായവും നല്‍കി യുഡിഎഫിന്റെ മുഖം ഇല്ലാതാക്കാന്‍ പിണറായി ശ്രമിക്കേണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com