അന്വേഷണത്തെ ഭയമില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി 

ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ക്ക് വെളിയിലുളള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ശരിയായ കാര്യമല്ല
അന്വേഷണത്തെ ഭയമില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി 

ന്യൂഡല്‍ഹി : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുളള അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി. കേസ് നിയമപരമായി നേരിടും. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ക്ക് വെളിയിലുളള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ശരിയായ കാര്യമല്ല.

കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പബ്ലിക്ക് ഡോക്യൂമെന്റ് അല്ല എന്ന സാങ്കേതിക കാരണം ചൂണ്ടികാണിച്ച് സംസ്ഥാന സര്‍ക്കാര്‍  ഈ ആവശ്യം തളളാനാണ് ശ്രമിക്കുന്നത്. എന്നാല്‍  ഒരു കക്ഷിയെന്ന നിലയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും കോണ്‍ഗ്രസ് ഉപാധ്യക്ഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com