നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വൈകും

കേസിന്റെ  അന്വേഷണ ചുമതയുണ്ടായിരുന്ന എസ്.പി സുദര്‍ശനെ സോളാര്‍ കേസുമായിബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം മാറ്റി   
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വൈകും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം നല്‍കുന്നത് വൈകും. കേസിന്റെ  അന്വേഷണ ചുമതയുണ്ടായിരുന്ന എസ്പി സുദര്‍ശനെ സോളാര്‍ കേസുമായിബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം മാറ്റിയതോടെയാണിത്. കുറ്റപത്രം തയ്യാറാക്കുന്ന ജോലി അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് സ്ഥലം മാറ്റം.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് സോളാര്‍ കേസ് അന്വേഷിച്ചിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്  നടിയെ ആക്രമിച്ച കേസിലെ പ്രധാനിയും െ്രെകംബ്രാഞ്ച് എസ്.പിയുമായ സുദര്‍ശനെയും മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. 

കണ്ണൂര്‍ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരിക്കെ കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുദര്‍ശനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഡിജിപി എ ഹേമചന്ദ്രനും മൂന്ന് എസ്പിമാരും അടക്കം ഏഴ് ഉദ്യോദസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്ത്. എറണാകുളം ക്രൈംബ്രാഞ്ച്‌ എസിപിയായ സുദര്‍ശനെ ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്തേക്കാണ് മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവ്  സര്‍ക്കാര്‍ പുറപ്പെടുവിച്ചെങ്കിലും നടിയെ ആക്രമിച്ച കേസില്‍ സുദര്‍ശന്‍ തുടരണമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

കേസ് മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചാല്‍ ഉദ്യോഗസ്ഥന്‍ കേസ് പഠിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇനിയും സമയം വേണ്ടിവരും.  മാത്രമല്ല കേസില്‍ ചില രഹസ്യ മൊഴികള്‍കൂടി രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കണം. അടുത്ത ആഴ്ചയോടെ കുറ്റപത്രം തയ്യാറാക്കി നല്‍കാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.ഇനിനിടയിലെത്തിയ സ്ഥലംമാറ്റം അന്വേഷണ സംഘത്തിലും അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്.അതേസമയം ദിലീപിനെതിരായ തെളിവുകളെല്ലാം നേരത്തെ ശേഖരിച്ചുകഴിഞ്ഞെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com