പിണറായിക്കെതിരെ അശ്ലീല പരാമര്‍ശവുമായി എഎ അസീസ് (വീഡിയോ)

മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ മുഖമന്ത്രി പിണറായി വിജയനെതിരെ ആശ്ലീലചുവയുള്ള പരാമര്‍ശമാണ് അസീസ് നടത്തിയിരിക്കുന്നത് - അശ്ലീല പ്രസംഗം ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തില്‍
പിണറായിക്കെതിരെ അശ്ലീല പരാമര്‍ശവുമായി എഎ അസീസ് (വീഡിയോ)

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് . മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ മുഖമന്ത്രി പിണറായി വിജയനെതിരെ ആശ്ലീലചുവയുള്ള പരാമര്‍ശമാണ് അസീസ് നടത്തിയിരിക്കുന്നത് ഐക്യമഹിളാ സംഘം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം.

തോമസ് ചാണ്ടി രാഷ്ട്രീയ തീരുമാനത്തില്‍ മന്ത്രിയായ ആളല്ല . അയാള്‍ കാശു കൊടുത്താണ് മന്ത്രിയായത് . അതുകൊണ്ട് തന്നെ ഭൂമികയ്യേറിയ മന്ത്രിയെ പുറത്താക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കും  സര്‍ക്കാ രിനുമില്ലെന്നായിരുന്നു അസീസിന്റെ നിലപാട്

തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയ ആളാണെന്ന് ആലപ്പുഴ കളക്ടര്‍ കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണ് . അതേ സമയം സോളാര്‍ കമ്മീഷന്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പത്തു ദിവസത്തിനകം പ്രഖ്യാപനം വന്നു . കാര്യമെന്താ വേങ്ങര തെരഞ്ഞെടുപ്പ് ദിവസം തന്നെ അത് പ്രഖ്യാപിക്കണം . അസീസ് ചൂണ്ടിക്കാട്ടി.

എന്‍സിപി നേതാവായ ഉഴവൂര്‍ വിജയന്‍ ഹൃദയം പൊട്ടി മരിച്ചതിനെക്കുറിച്ചും അസീസ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഉഴവൂര്‍ വിജയന്റെ മരണത്തിന്റെ കാരണം തോമസ് ചാണ്ടിയുടെ പീഡനമാണെന്നും അസീസ് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് തോമസ് ചാണ്ടി രാജിവയ്ക്കാന്‍ പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന അശ്ലീതച ചുവയുള്ള നാടന്‍ പ്രയോഗം അസീസ് തട്ടിവിട്ടത്. സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം കേട്ട സ്ത്രീള്‍ ചിരിക്കുന്നതായും വീഡിയോയില്‍ ഉണ്ട്. കാശുകൊടുത്താണ് തോമസ് ചാണ്ടി മന്ത്രിയായതെന്നും കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണെന്നും ആരോപിച്ചാണ് അസീസ് പ്രസംഗം അവസാനിപ്പിച്ചത്

നേരത്തെ പ്രതിപക്ഷ നേതാവാകന്‍ നല്ലത് ഉമ്മന്‍ ചാണ്ടിയാണെന്ന വിവാദ പരാമര്‍ശത്തില്‍ നിന്ന് കഷ്ടിച്ചാണ് അസീസ് തലയൂരിയതിന് . അതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശം

വീഡിയോ: ജനം ടിവി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com