വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം വിലക്കുന്ന ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കുന്നത്: കോടിയേരി 

വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം വിലക്കുന്ന ഹൈകോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
 വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം വിലക്കുന്ന ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കുന്നത്: കോടിയേരി 


തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം വിലക്കുന്ന ഹൈകോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരവും പ്രകടനവും സത്യാഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കുന്നതാണ്. പുരോഗമന ജനാധിപത്യ വിദ്യാര്‍ഥി സംഘടനകളുടെ അഭാവത്തില്‍ വിദ്യാലയങ്ങളില്‍ വിളയുന്നത് അരാജകത്വവും തീവ്രവാദവുമാണ്. സാമൂഹിക പുരോഗതിക്ക് വിലങ്ങുതടിയാകുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം പുനഃപരിശോധിക്കാന്‍ നിയമനടപടിയുണ്ടാകണമെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. 

വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഇടംകിട്ടാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പീഡന മുറികളടക്കമുണ്ടായതും വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതുമെല്ലാം സംസ്ഥാനം കണ്ടതാണ്. 

വിദ്യാര്‍ഥി പ്രസ്?ഥാനങ്ങള്‍ ന്യായമായി പ്രവര്‍ത്തിക്കുമ്പോള്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്യുക സ്വാഭാവികമാണ്.ന്യായമായ സമരത്തിനും പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തെ തടയുന്നതാകും. ഇത് വിദ്യാഭ്യാസ കച്ചവടക്കാരേയും മതതീവ്രവാദികളേയും ആഹ്ലാദിപ്പിക്കുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com