ജിഎസ്ടി:മരുന്നുകളുടെ വില കുറയുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു; വിലകൂടിയത് നൂറോളം മരുന്നുകള്‍ക്ക്

കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണ പട്ടികയില്‍പ്പെട്ട മരുന്നുകള്‍ക്കും ജിഎസ്ടി വന്നതോടെ വിലകൂടി
ജിഎസ്ടി:മരുന്നുകളുടെ വില കുറയുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു; വിലകൂടിയത് നൂറോളം മരുന്നുകള്‍ക്ക്

കൊച്ചി: ജിഎസ്ടി നടപ്പാക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും ഉള്ള മരുന്നുകളുടെ വില കുറയുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. നൂറില്‍പ്പരം മരുന്നുകള്‍ക്ക് വില കുത്തനെ ഇടിഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ക്കും കാര്യമായ വിവക്കുറവ് സംഭവിച്ചിട്ടില്ല. വ്യാപാരികള്‍ ഇന്‍സുലിന് 10 മുതല്‍ 15 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് ആശ്വാസം.

കേന്ദ്രസര്‍ക്കാരിന്റെ വിലനിയന്ത്രണ പട്ടികയില്‍പ്പെട്ട മരുന്നുകള്‍ക്കും ജിഎസ്ടി വന്നതോടെ വിലകൂടി.കൊളസ്‌ട്രോളിനുള്ള റോസുവോസ്റ്റാറ്റിന്‍ 40 മില്ലീഗ്രാമിന്റെ ഒരു ഗുളികയ്ക്ക് ജിഎസടിയ്ക്കുമുന്‍പുള്ള വില 39.90 ആയിരുന്നു. ജിഎസ്ടി വന്നപ്പോള്‍ ഇത് 43.56 ആയി.

പ്രമേഹത്തിനുള്ള ഗ്ലൈബെന്‍ ക്ലമയിഡ് അഞ്ച് മില്ലിഗ്രാം ഗുളികയ്ക്ക് ഒരുരൂപ എട്ട് പൈസയുണ്ടായിരുന്നത് 1.22 രൂപയായി. ചെറിയ വിലക്കയറ്റമെന്ന് തോന്നുമെങ്കിലും ഒരു മാസം 60 മുതല്‍ 90 ഗുളികവരെയാണ് വേണ്ടത്.

പ്രമേഹവും കൊഴുപ്പും കുറയുന്നതിനായി നിത്യേന കഴിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ ഗുളികയ്ക്ക് 1.46 രൂപയില്‍നിന്ന് 1.52 രൂപയായി. ഇതും മാസത്തില്‍ 60 മുതല്‍ 90 വരെ കഴിക്കേണ്ട മരുന്നാണ്. 

കഫക്കെട്ടിനും പനിക്കും നെഞ്ചുവേദനയ്ക്കും കഴിക്കുന്ന അസിത്രോമൈസിന്‍ 500 മി.ഗ്രാം ഗുളികയ്ക്ക് 18.72ല്‍നിന്ന് 20.21 ആയി ഉയര്‍ന്നു. ഈ നാലുമരുന്നുകളും വിലനിയന്ത്രണപ്പട്ടികയില്‍ പെട്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com