പാദസേവകരെ കുത്തിനിറച്ചതാണ് പുതിയ കെ പി സി സി പട്ടികയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഗ്രൂ്പ്പ് അടിസ്ഥാനത്തിലുളള വീതം വെയ്പ്പില്‍ പ്രത്യേക താല്പര്യമുളളവരെ മാത്രം ഉള്‍ക്കൊളളിച്ചു
rajmohan_unnithan
rajmohan_unnithan

കൊച്ചി:കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായുളള പുതിയ കെ പി സി സി അംഗങ്ങളുടെ പട്ടികയ്ക്ക് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. പാദസേവകരെ കുത്തിനിറച്ചതാണ് പുതിയ കെ പി സി സി പട്ടികയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതം വെയ്പ്പില്‍ പ്രത്യേക താല്പര്യമുളളവരെ മാത്രം ഉള്‍ക്കൊളളിച്ചു. ഇതിലുളള കടുത്ത പ്രതിഷേധം അടുത്ത ദിവസം വാര്‍ത്താ സമ്മേളനത്തിലുടെ അറിയിക്കുമെന്ന്് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.  പുതിയ പട്ടികയില്‍ യുവാക്കള്‍, വനിതകള്‍, ദളിതര്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടില്ല. പട്ടികയിലെ പുതുമുഖങ്ങളില്‍ ഭൂരിഭാഗവും 60 വയസ് കഴിഞ്ഞവരാണ്. എന്നാല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഉണ്ണിത്താന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com