പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല

ബ്രാഹ്മണ്യം കര്‍മം കൊണ്ട് നേടേണ്ടതാണ്. ദലിതര്‍ എന്നല്ല, പൂജാരിമാരായി വരുന്നവര്‍ എല്ലാം ബ്രാഹ്മമണരാണ് -  പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹം 
പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല

കോഴിക്കോട്:  കേരളത്തില്‍ ദലിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച പിണറായി സര്‍ക്കാറിന്റെ തീരുമാനം നൂറു ശതമാനം ശരയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ബ്രാഹ്മണ്യം കര്‍മം കൊണ്ട് നേടേണ്ടതാണ്. ദലിതര്‍ എന്നല്ല, പൂജാരിമാരായി വരുന്നവര്‍ എല്ലാം ബ്രാഹ്മമണരാണെന്നും അതുകൊണ്ട് തന്നെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നുമായിരുന്നു ശശികലയുടെ പ്രതികരണം.

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായം വിവരക്കേടാണ്. അധ്യാത്മിക കാര്യങ്ങളില്‍ സുരേഷ് ഗോപിക്ക് വേണ്ടത്ര അറിവില്ലാത്തതാണ് ഇത്് വ്യക്തമാക്കുന്നതെന്നും ശശികല പറഞ്ഞു.ഭഗവത് സേവക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ടെന്നും അടുത്ത ജന്മത്തില്‍ എങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനായി ബ്രാഹ്മണനായി ജനിക്കണം. ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ എനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ടദൈവമാണ്. മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com