വിദ്യാര്‍ത്ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം:  എ കെ ആന്റണി 

കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം 
വിദ്യാര്‍ത്ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം:  എ കെ ആന്റണി 

ന്യൂഡല്‍ഹി: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പുന: സ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. ഹൈക്കോടതിയുടെ തീരുമാനം വര്‍ഗീയ ശക്തികള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയ സമരം അനുവദിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പരാമര്‍ശം. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ വി എസ് അച്യൂതാനന്ദനും, വി എം സുധീരനും, കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com