സോളാര്‍: തിരക്കിട്ട് അറസ്റ്റ് വേണ്ടെന്ന് സര്‍ക്കാര്‍; കേസെടുക്കല്‍ സരിതയുടെ മൊഴി എടുത്ത ശേഷം

തിരക്കിട്ട് അറസ്റ്റ് വേണ്ടെന്നാണ് അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം
സോളാര്‍: തിരക്കിട്ട് അറസ്റ്റ് വേണ്ടെന്ന് സര്‍ക്കാര്‍; കേസെടുക്കല്‍ സരിതയുടെ മൊഴി എടുത്ത ശേഷം

തിരുവനന്തപുരം: സോളാര്‍ അന്വേഷണക്കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ക്രിമിനല്‍-വിജിലന്‍സ് അന്വേഷണങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കരട് തയ്യാറായി. ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. തിരക്കിട്ട് അറസ്റ്റ് വേണ്ടെന്നാണ് അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 

വെള്ളിയാഴ്ച ഉത്തരവിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അവസാനനിമിഷം കൂടുതല്‍ പരിശോധനകള്‍ക്കായി ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവ് കൈപ്പറ്റിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് അന്വേഷണസംഘത്തലവന്‍ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ പറഞ്ഞു. ഇതിനായി അടുത്ത ദിവസം അദ്ദേഹം തിരുവനന്തപുരത്തെത്തും. 

ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷം രാജേഷ് ദിവാന്‍ സരിതയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തും.സരിത ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണിത്. തുടര്‍ന്നായിരിക്കും നേതാക്കളെ പ്രതിയാക്കി കേസെടുക്കുക.

കേസില്‍ കൈക്കൂലി ഇടപാടുകള്‍ നടന്നുവെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും നേരിടേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com