എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകം; ബിജെപിയുടെ ശ്ക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം

എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണ്. ഇതിന് മുസ്ലീംലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും കുമ്മനം
എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകം; ബിജെപിയുടെ ശ്ക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം

പത്തനംതിട്ട: വേങ്ങരയില്‍ ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വേങ്ങര തെരഞ്ഞെടുപ്പ്  ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. മണ്ഡലത്തില്‍ എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണ്. ഇതിന് മുസ്ലീംലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു

വേങ്ങരയില്‍ ബിജിപിക്ക് ഇത്തവണ ലഭിച്ചത് 5,728 വോട്ടുകള്‍ മാത്രമാണ്. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിത്യാസ്തമായി 1327 വോട്ടുകളുടെ കുറവാണുണ്ടായത്. അതേസമയം എസ്ഡിപിഐ നിലമെച്ചപ്പെടുത്തിയിരുന്നു. 8648 വോട്ടുകളാണ് എസ്ഡിപിഐ നേടിയത്. യുഡിഎഫിനും എല്‍ഡിഎഫിനും എസ്ഡിപിഐക്കും പിന്നിലായി ഇത്തവണ നാലാമതാണ് ബിജെപി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് പ്രാദേശിക നേതവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com