കേരളം ഭരിക്കുന്നത് തെമ്മാടി സര്‍ക്കാരെന്ന് മനോഹര്‍ പരീക്കര്‍

രാജ്യത്തെ വികസന പാതയിലേക്ക് കൈ പിടിച്ച് നടത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്
കേരളം ഭരിക്കുന്നത് തെമ്മാടി സര്‍ക്കാരെന്ന് മനോഹര്‍ പരീക്കര്‍

കൊട്ടാരക്കര: തെമ്മാടി സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. കേരളത്തിന്റെ ഈ ദുഷ്‌പേര് മാറ്റാന്‍ മലയാളികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്രക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ വികസന പാതയിലേക്ക് കൈ പിടിച്ച് നടത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ ഈ ദുഷ്‌പേര് മാറ്റാന്‍ എല്ലാ മലയാളികളും പരിശ്രമിക്കണം. സാംസ്‌കാരിക ഔന്നത്യം ഉള്ള മലയാളികള്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയണമെന്നും പരീക്കര്‍ പറഞ്ഞു.  മാറ്റത്തിന്റെ സന്ദേശ വാഹകരാകാന്‍ എല്ലാവരും തയ്യാറാകണം. ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള ഇന്ത്യാക്കാര്‍ ഇത് സമ്മതിക്കുന്നുണ്ട്. ഇന്ത്യാക്കാരാണെന്ന് പറയാന്‍ ഇന്ന് എല്ലാവര്‍ക്കും അഭിമാനമാണ്.

പ്രതിരോധ മന്ത്രി ആയിരുന്നപ്പോള്‍ പോലും സെഡ് പ്ലസ് സുരക്ഷ ഉപയോഗിക്കാത്ത തന്നോട് കേരളത്തിലേക്ക് വരുമ്പോള്‍ സുരക്ഷ കൂട്ടണമെന്നായിരുന്നു പലരുടെയും ഉപദേശം.  ഇത് മാറണം. ഭീതിയുടെ അന്തരീക്ഷം മാറ്റി സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
പ്രവര്‍ത്തകരുടെ ത്യാഗവും ബലിദാനവുമാണ് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം. പ്രവര്‍ത്തകരുടെ ത്യാഗം പാഴാവില്ലെന്നും ഒന്നുമില്ലായ്മയില്‍ തുടങ്ങിയ ബിജെപിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com