തനിക്കെതിരെ ട്രോളുമായി പ്രത്യക്ഷപ്പെടുന്നത് ഒരു പണിയുമില്ലാത്തവര്‍ - അല്‍ഫോന്‍സ് കണ്ണന്താനം

തനിക്കെതിരെ ട്രോളുമായി പ്രത്യക്ഷപ്പെടുന്നത് ഒരു പണിയുമില്ലാത്തവര്‍ - അല്‍ഫോന്‍സ് കണ്ണന്താനം

കണ്ണന്താനത്തിനു വട്ടാണെന്ന് പറഞ്ഞെന്നു വരാം. പരിഹസിക്കുമായിരിക്കാം , എന്നാലും ഞാന്‍ മോദിയുടെ സ്വപ്നങ്ങളെ കുറിച്ചും മറ്റും പറയും

പത്തനംതിട്ട: മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണു മലയാളികള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുമായി രംഗത്തെത്തുന്നത് എന്നും ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നതെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാവരും പങ്കു വച്ചു ജീവിക്കുക എന്ന മോദിയുടെ ആശയം രാജ്യവ്യാപകമായി ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, ഞാനും എന്റെ പിള്ളേരും എന്നതാണു മലയാളിയുടെ ചിന്ത. അതിനപ്പുറം ഒരു ലോകം അവര്‍ക്കില്ലെന്നും കണ്ണന്താനം പറഞ്ഞു.

കാശുള്ളവര്‍ പാവപ്പെട്ടവരെക്കുറിച്ചു കൂടി ചിന്തിക്കണം. 67% പേര്‍ക്കു കക്കൂസ് ഇല്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണ്.ഒരു ശതമാനം പേര്‍ മാത്രമാണു നേരത്തെ നികുതി കൊടുത്തിരുന്നത്. നമ്മള്‍ അത്ര മാന്യന്മാരൊന്നുമല്ല. തട്ടിപ്പും വെട്ടിപ്പും ആണു നടത്തിക്കൊണ്ടിരുന്നത്. അതിനു തടയിടുമ്പോള്‍ എതിര്‍പ്പുണ്ടാവും. സാമ്പത്തികമാന്ദ്യം ഉണ്ടാവാം. ഏതൊരു വിപ്ലവകരമായ മാറ്റം വരുമ്പോഴും ഇത്തരത്തിലുള്ള ചെറിയ കടമ്പകള്‍ സ്വാഭാവികമാണ്.

ഒരു പക്ഷെ ആളുകള്‍ കണ്ണന്താനത്തിനു വട്ടാണെന്ന് പറഞ്ഞെന്നു വരാം. പരിഹസിക്കുമായിരിക്കാം , എന്നാലും ഞാന്‍ മോദിയുടെ സ്വപ്നങ്ങളെ കുറിച്ചും മറ്റും പറയും. ഒരു പണിയുമില്ലാത്തവര്‍ ട്രോളുകളുമായും മറ്റും രാവിലെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വരികയാണ്. പക്ഷെ എല്ലാവരും അത്തരക്കാരാണെന്നു ഞാന്‍ പറയുന്നില്ല. പരിഹാസങ്ങള്‍ തമാശയായാണ് ഞാന്‍ കാണുന്നതെന്നും കണ്ണന്താനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com