വേങ്ങര: ജയമുറപ്പിച്ച് കെ.എന്‍.എ ഖാദര്‍; നില മെച്ചപ്പെടുത്തി  എല്‍ഡിഎഫ്‌

 ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല
വേങ്ങര: ജയമുറപ്പിച്ച് കെ.എന്‍.എ ഖാദര്‍; നില മെച്ചപ്പെടുത്തി  എല്‍ഡിഎഫ്‌

10.13: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു.
 

10.12: ഖാദറിന്റെ ലീഡ് 20000 കടന്നു. 64860 വോട്ടുകള്‍ യുഡിഎഫ് നേടി. 41645 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്ത്.

9.47: സോളാര്‍ ബോംബ് ഇട്ടിട്ടും യുഡിഎഫിനെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

9.44: ലീഗ് വിമതന്‍ നോട്ടയ്ക്കും പിന്നില്‍. 16069ാട്ടുകള്‍ക്ക് കെ.എന്‍.എ ഖാദര്‍ മുന്നില്‍. 

യുഡിഎഫിന് ശക്തമായ തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന്റെ ശക്തി വര്‍ധിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
 

9.37വോട്ട് നില
കെ.എന്‍.എ ഖാദര്‍ (യുഡിഎഫ്): 37146
പി.പി ബഷീര്‍( എല്‍ഡിഎഫ്) : 24327
കെ.യ നസീര്‍( എസ്ഡിപിഐ): 4872
കെ. ജനചന്ദ്രന്‍ (എന്‍ഡിഎ): 4272

9.29: 85 ബൂത്തുകളില്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഖാദറിന്റെ ഭൂരിപക്ഷം പതിനായിരം കഴിഞ്ഞു. 10695 വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നില്‍. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്ത്,എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്,എന്‍ഡിഎ നാലാം സ്ഥാനത്ത് തുടരുന്നു.

9.00 പി.പി ബഷീര്‍ 7427 വോട്ടുകള്‍ക്ക് പിന്നില്‍. ഖാദറിന്റെ ലീഡ് 7000 കടന്നു. 7427 വോട്ടിന്റെ ഭൂപരിപക്ഷത്തില്‍ യുഡിഎഫ് മുന്നില്‍.

8.55:യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ 4500 വോട്ടിന്റെ ലീഡിന് മുന്നില്‍.

8.50: എ.ആര്‍ നഗറിലെ മൊത്തം ബൂത്തുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 3197 വോട്ടുകള്‍ക്ക് കെ.എന്‍.എ ഖാദര്‍ മുന്നില്‍. കഴിഞ്ഞ തവണത്തെക്കാള്‍ 2000 വോട്ടുകളുടെ കുറവ്.
 

8.47: ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. 2016ലെ ലീഡ് നിലനിര്‍ത്താന്‍ യുഡിഎഫിനായില്ല. 21 ബൂത്തുകള്‍ എണ്ണിക്കഴിയുമ്പോള്‍ 2724 വോട്ടുകള്‍ക്ക് ഖാദര്‍ മുന്നില്‍. പിപി ബഷീര്‍ രണ്ടാം സ്ഥാനത്ത്, ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത്.
 

8.40: ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിരിക്കുമ്പോള്‍ യുഡിഎഫ് 2169 മുന്നില്‍. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എസ്ഡിപിഐ. 
ഖാദറിന് 5629 വോട്ടുകള്‍,പി.പി ബഷീര്‍ 3345, ജനചന്ദ്രന്‍ 845 വോട്ടുകള്‍.
 

8.35: കെ.എന്‍.എ ഖാദറിന്റെ ഭൂരിപക്ഷം 1000 കടന്നു. യുഡിഎഫ് 1418 വോട്ടുകള്‍ക്ക് മുന്നില്‍.

8.28: കെ.എന്‍. എ ഖാദര്‍ 511 വോട്ടുകള്‍ക്ക് മുന്നില്‍, ഏക പോസ്റ്റല്‍ വോട്ട് എല്‍ഡിഎഫിന്.

8.20: ആദ്യ ലീഡ് യുഡിഎഫിന്.എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ യുഡിഎഫിന് ലീഡ്,കെ.എന്‍.എ ഖാദര്‍ 364 വോട്ടിന്റെ ലീഡിന് മുന്നില്‍
 

8.00 ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ 8.15ഓടെ അറിയാന്‍ സാധിക്കും. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.ആദ്യം എണ്ണുന്നത് സര്‍വ്വീസ് വോട്ടുകളും പോസ്റ്റല്‍ വോട്ടുകളുമാണ്. ഒരു തപാല്‍ വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. 

 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു.നിരീക്ഷകന്‍ അമിത് ചൗധരി, കലക്ടര്‍ അമിത് മീണ, വരണാധികാരി സജീവ് ദാമോദര്‍ എന്നിവരുടെയും സ്ഥാനാര്‍ഥികളുടെയും സാനിധ്യത്തിലാണ് മുറി തുറന്നത്. 

കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ ഇടതുപക്ഷം ഇത്തവണ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. ബിജെപിയും മത്സര രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനുമാണ് മത്സരിച്ചത്.

സോളാര്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയപ്രതീക്ഷയുണ്ടെന്ന് പി.പി ബഷീര്‍ പ്രതികരിച്ചു. 

വേങ്ങരയില്‍ എല്‍ഡിഎഫ് അഭിമാന നേട്ടം കൈവരിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍ പറഞ്ഞു. വിജയപ്രതീക്ഷ പങ്കുവെയ്ക്കുകയായിരുന്നു ബഷീര്‍. അതേസമയം വേങ്ങരക്കാര്‍ യുഡിഎഫിനെ ചതിക്കില്ലെന്ന്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com