സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ നടപടി വേണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വി.എസിന്റെ പരാതി 

യുഡിഎഫ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കിയെന്നും മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു
സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ നടപടി വേണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വി.എസിന്റെ പരാതി 

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്ടട്രേറ്റിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതിക്ക് പരാതി നല്‍കി. മജിസ്‌ട്രേറ്റ് എന്‍.വി രാജുവിനെതിരെയാണ് വി.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. 

യുഡിഎഫ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കിയെന്നും മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തിയില്ല എന്ന കേസില്‍ രാജുവിനെതിരെ പ്രഖ്യാപിച്ചിരുന്ന അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. 

എറണാകുളത്ത് സാമ്പത്തിക കുറ്റവിചാരണയുടെ ചുമതലയുള്ള അഡീഷനല്‍ സിജെഎം ആയിരിക്കെ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന എന്‍.വി. രാജുവിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. ലൈംഗികമായി തന്നെ ചിലര്‍ ഉപയോഗിച്ചുവെന്ന് സരിത രഹസ്യമൊഴി നല്‍കിയിട്ടും രാജു അത് രേഖപ്പെടുത്തിയില്ല എന്നായിരുന്നു ആരോപണം. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് ശേഷം കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.എസ് അച്യുതാനന്ദന്‍ എന്‍.വി രാജപവിനെതിരെ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com