രാമലീലയെ പിന്തുണച്ചത് ഇതുകൊണ്ട്; മഞ്ജുവിന്റെ വിശദീകരണം (വീഡിയോ)

ദിലീപ് ചിത്രം രാമലീല തീയേറ്ററില്‍ വന്‍ വിജയമാകുമ്പോഴാണ് മഞ്ജുവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം 
രാമലീലയെ പിന്തുണച്ചത് ഇതുകൊണ്ട്; മഞ്ജുവിന്റെ വിശദീകരണം (വീഡിയോ)

കൊച്ചി: ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ അതിന്റെ വിശദീകരണവുമായി മഞ്ജുവാര്യര്‍. സിനിമയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ മഞ്ജു ചിത്രത്തിന് പിന്തുണ നല്‍കിയത് വിമന്‍സ് കളക്ടീവ് പ്രവര്‍ത്തകരെ പോലും അമ്പരിപ്പിച്ചിരുന്നു. ചിത്രം തീയേറ്ററില്‍ വന്‍ വിജയം നേടുമ്പോഴാണ് മഞ്ജുവിന്റെ വിശദീകരണമെന്നതും ശ്രദ്ധേയമാണ്. 'ഇന്‍ഡ്യാഗ്ലിറ്റ്‌സ്' എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാടിനു പിന്നിലെ കാരണം വ്യക്തമാക്കിയത്.

ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്.'

എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞാന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത്' മഞ്ജു വാര്യര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com