സിപിഎമ്മും ബിജെപിയും പരസ്യമായി തല്ലുകൂടും, രഹസ്യമായി കൂട്ടുകൂടും: എ.കെ ആന്റണി

കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ എണ്ണം കുറയ്ക്കണം എന്ന കാര്യത്തില്‍ സിപിഎം കേരള ഘടകത്തിനും ബിജെപിക്കും ഒരേമനസ്സാണ്
സിപിഎമ്മും ബിജെപിയും പരസ്യമായി തല്ലുകൂടും, രഹസ്യമായി കൂട്ടുകൂടും: എ.കെ ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ബദലിനെക്കാള്‍ കേന്ദ്രത്തില്‍ മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രകമ്മിറ്റിയെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ കേരളത്തിലെ നേതാക്കളാണ്.  കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ എണ്ണം കുറയ്ക്കണം എന്ന കാര്യത്തില്‍ സിപിഎം കേരള ഘടകത്തിനും ബിജെപിക്കും ഒരേമനസ്സാണ്. കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ പരസ്യമായി ആക്രമിക്കുകയും രഹസ്യമായി സഹകരിക്കുകയുമാണ് ബിജെപിയും സിപിഎമ്മും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തിങ്കളാഴ്ച സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com