വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത് അന്വേഷിക്കാന്‍ ലീഗ്; നിഷ്പക്ഷര്‍ വോട്ടുചെയ്തില്ലെന്ന് കുഞ്ഞാലിക്കുട്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് വോട്ടുകള്‍  ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ലീഗ് തീരുമാനം
വേങ്ങരയില്‍ ഭൂരിപക്ഷം കുറഞ്ഞത് അന്വേഷിക്കാന്‍ ലീഗ്; നിഷ്പക്ഷര്‍ വോട്ടുചെയ്തില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് വോട്ടുകള്‍  ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ലീഗ് തീരുമാനം. ലീഗിന്റെ വോട്ട് കുറഞ്ഞതിന് പിന്നിലെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് കെ.പി കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വേങ്ങരയില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷമല്ല ലീഗിന് ലഭിച്ചത്. വലിയ തോതില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. വേങ്ങരയിലെ നിഷ്പക്ഷരുടെ വോട്ടുകള്‍ ലീഗിന് ലഭിച്ചില്ല. ഇതിന്റെ കാരണം മലപ്പുറം ജില്ല കമ്മിറ്റി പരിശോധിക്കും. വോട്ട് ചോര്‍ന്നിട്ടുണ്ടോയെന്ന കാര്യവും അവര്‍ പരിശോധിക്കും

23310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര നിയോജക മണ്ഡലത്തില്‍ മാത്രം 41000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച പികെ കുഞ്ഞാലിക്കുട്ടിക്ക് 38000 ത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്നു.

എസ്ഡിപിഐ മൂന്നാംസ്ഥാനത്തെത്തിയത് ലീഗിന്റെ വോട്ടുകള്‍ വിഭജിപ്പിക്കാന്‍ സാധിച്ചതിനാലാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ലീഗിനകത്ത് നിലനിന്ന അസ്വാരസ്യങ്ങളും ഗ്രൂപ്പ് കളികളുമാണ് ഖാദരിന്റെ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം എന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com