ചെ ഗുവേര ഇന്ത്യന്‍ യുവതയെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കരുത്  

ചെ ഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെ ഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസ്സും ലോ വേസ്റ്റ് ജീന്‍സും അനുകരിക്കുന്നു.
ചെ ഗുവേര ഇന്ത്യന്‍ യുവതയെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ ഹൈജാക്ക് ചെയ്യുന്നത് അനുവദിക്കരുത്  

കൊച്ചി: ചെ ഗുവേര ഇന്ത്യന്‍ യുവതയെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീദ് പ്രസാദ്. മാന്നാനം കെഇ കോളേജ് വിദ്യാര്‍ത്ഥി സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നവനീത് പ്രസാദ് സിങിന്റെ വിചിത്ര പരാമര്‍ശം.ജയപ്രകാശ് നാരായണന്‍ ബീഹാറിനെ ഇരുപത് വര്‍ഷം പുറകിലേക്ക് കൊണ്ടു പോയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കലാലയങ്ങളില്‍  വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ജസ്റ്റിസ് വീണ്ടും വ്യക്തമാക്കി. 

ചെ ഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെ ഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസ്സും ലോ വേസ്റ്റ് ജീന്‍സും അനുകരിക്കുന്നു.

മാന്നാനം കോളേജ് പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്ത വിദ്യാര്‍ത്ഥികള്‍കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് വൈകുന്നതെന്തന്ന് കോടതി ചോദിച്ചു. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വേണ്ടി വന്നാല്‍ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്യണമെന്നും കോടതി പറഞ്ഞു.

പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ ഇടങ്ങളില്‍ എന്തിനാണ് രാഷ്ടീയപ്രവര്‍ത്തനമെന്നും പള്ളിയിലോ അമ്പലത്തിലോ ധര്‍ണ നടത്താറുണ്ടോ എന്നും കോടതി ചോദിച്ചു. സാക്ഷരതയില്‍ ഒന്നാമതായ കേരളം ഉന്നത വിദ്യാഭ്യാസത്തില്‍ പിറകിലാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com