മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം; അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ ഇന്ന് സമര്‍പ്പിക്കും

ഉപഗ്രഹ ചിത്രങ്ങളും, പരിസ്ഥിതി നിയമങ്ങളും, ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും പരിശോധിച്ചാണ് കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്
മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം; അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച ആലപ്പുഴ ജില്ലാ കളക്ടര്‍ ഇന്ന് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമം ലംഘിച്ച് ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും നിര്‍മിച്ചത് പൊളിച്ചു മാറ്റാനുള്ള നിര്‍ദേശം കളക്ടര്‍ ടി.വി.അനുപമ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. 

ലോക്ക് പാലസ് റിസോര്‍ട്ടിലെ നിയമലംഘനങ്ങളും, മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായിരുന്നു കളക്ടര്‍ പ്രധാനമായും അന്വേഷിച്ചിരുന്നത്. ലേക് പാലസ് റിസോര്‍ട്ടും മാര്‍ത്താണ്ഡം കായലും കളക്ടറും റവന്യു ഉദ്യോഗസ്ഥരും നേരിട്ടെത്തി പരിശോധിച്ചിരുന്നു. മാര്‍ത്താണ്ഡം കായലിലെ സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന് മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഭൂ സംരക്ഷണ നിയമപ്രകാരം മന്ത്രിക്കെതിരെ നടപടി സ്വീകരിക്കുമോ എന്നതും നിര്‍ണായകമാണ്.

ഉപഗ്രഹ ചിത്രങ്ങളും, പാരിസ്ഥിതിക നിയമങ്ങളും, ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും പരിശോധിച്ചാണ് കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചുള്ള നിര്‍മാണവും, വെള്ളമൊഴുകുന്ന നീര്‍ച്ചാലിന്റെ ഗതി മാറ്റിയെന്നും കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com