മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് വകവച്ചില്ല; നഴ്‌സുമാരുടെ ശമ്പളവര്‍ധന ശുപാര്‍ശ മിനിമം വേതന സമിതി അംഗീകരിച്ചു 

മുഖ്യമന്ത്രിയുെട അധ്യക്ഷതയില്‍ നേരത്തെ നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനപ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കണമെന്ന വിഷയമാണ് സമിതി ചര്‍ച്ച ചെയ്തത്.
മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് വകവച്ചില്ല; നഴ്‌സുമാരുടെ ശമ്പളവര്‍ധന ശുപാര്‍ശ മിനിമം വേതന സമിതി അംഗീകരിച്ചു 

തിരുവനന്തപുരം: മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് വകവയ്ക്കാതെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധന ശുപാര്‍ശ മിനിമം വേതന സമിതി അംഗീകരിച്ചു. മുഖ്യമന്ത്രിയുെട അധ്യക്ഷതയില്‍ നേരത്തെ നടന്ന ചര്‍ച്ചയിലുണ്ടായ തീരുമാനപ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കണമെന്ന വിഷയമാണ് സമിതി ചര്‍ച്ച ചെയ്തത്. ആശുപത്രി മാനേജ്‌മെന്റുകള്‍ സമിതിയില്‍ ശുപാര്‍ശകളെ എതിര്‍ത്തു. മാനേജ്‌മെന്റുകളുടെ വിയോജിപ്പോടെയാണ് ശുപാര്‍ശകള്‍ സമിതി അംഗീകരിച്ചത്. ആശുപത്രി മാനേജ്‌മെന്റുകളുടെ ഏഴോളം പ്രതിനിധികളാണ് ശുപാര്‍ശയെ എതിര്‍ത്തത്. 

ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തിലും ഷിഫ്റ്റിന്റെ കാര്യത്തിലും ട്രെയിനിങ് സമ്പ്രദായത്തിലും മാനേജ്‌മെന്റുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. എതിര്‍പ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുക. റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തൊഴില്‍ വകുപ്പ് ഉടനേതന്നെ കരട് വിജ്ഞാപനം ഇറക്കും.വിജ്ഞാപനത്തോട് എതിര്‍പ്പുള്ളവര്‍ക്ക് അഡൈ്വസറി ബോര്‍ഡിനെ സമീപിക്കാം. അവിടെ വീണ്ടും ചര്‍ച്ചകള്‍ നടക്കും. അതിനു ശേഷമാവും അന്തിമ വിജ്ഞാപനം. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധന നടപ്പാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com