ആംബുലന്‍സിന് വഴി കൊടുക്കാതെ റോഡില്‍ ക്രൂരത കാട്ടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

നവജാത ശിശുവുമായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് വഴി കൊടുക്കാതെ മാര്‍ഗതടസമുണ്ടാക്കി കിലോമീറ്ററോളം  കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് മോട്ടാര്‍ വാഹനവകുപ്പ് റദ്ദാക്കി
ആംബുലന്‍സിന് വഴി കൊടുക്കാതെ റോഡില്‍ ക്രൂരത കാട്ടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: നവജാത ശിശുവുമായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് വഴി കൊടുക്കാതെ മാര്‍ഗതടസമുണ്ടാക്കി കിലോമീറ്ററോളം  കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് മോട്ടാര്‍ വാഹനവകുപ്പ് റദ്ദാക്കി. ആലുവ സ്വദേശി നിര്‍മല്‍ ജോസിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. അപകടകരമായി വാഹനമോടിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു ഇന്നലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ആംബുലന്‍സ് ഹോണ്‍ മുഴക്കി അമിതവേഗതയില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്റെ കാറിന്റെ ഹെഡ് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും തെളിച്ച് ആംബുലന്‍സിന് വഴിയൊരുക്കാനാണ് ശ്രമിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം.

ആംബുലന്‍സിന് സൈഡ് നല്‍കാതെ അമിതവേഗതയിലുള്ള നിര്‍മ്മല്‍ ജോസിന്റെ വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയ കേസെടുത്തത്. ആംബുലന്‍സിന് സൈഡ് നല്‍കാതെ മുന്നില്‍ കെ.എല്‍. 17 എല്‍ 202 എന്ന ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാര്‍ ചീറിപായുന്ന രംഗം ആംബുലന്‍സിലിരുന്നയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ആംബുലന്‍സ് െ്രെഡവര്‍ സംഭവത്തെകുറിച്ച് പറയുന്നതടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആംബുലന്‍സ് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ഡ്രൈവര്‍ ഒതുക്കി തന്നില്ലെന്നായിരിന്നു മധുവിന്റെ വിശദീകരണം. ദൃശ്യങ്ങളടക്കം പരാതി നല്‍കിയതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com