കലാലയ രാഷ്ട്രീയ വിലക്ക്; സര്‍ക്കാര്‍ കോടതിയിലേക്ക്

ഹൈക്കോടതിയില്‍തന്നെ റിവിഷന്‍ ഹര്‍ജി നല്‍കുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്
കലാലയ രാഷ്ട്രീയ വിലക്ക്; സര്‍ക്കാര്‍ കോടതിയിലേക്ക്

തിരുവനന്തപുരം: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന കോടതി നിലപാടിനെതിരെ നിയമപരമായി നീങ്ങാന്‍ സര്‍ക്കാര്‍. ഹൈക്കോടതിയില്‍തന്നെ റിവിഷന്‍ ഹര്‍ജി നല്‍കുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി നിയമോപദേശം തേടും.

കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ നിയമനടപടിയുമായി നീങ്ങാന്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം  തേടും. വേണ്ടിവന്നാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടാനും സാധ്യതയുണ്ട്.

അതിനിടെ, കോടതി വീണ്ടും വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം കലാലയങ്ങളില്‍ അനുവദിക്കുകയില്ല എന്ന മുന്‍നിലപാട് ആവര്‍ത്തിച്ചു. 
കുട്ടികളെ മാതാപിതാക്കള്‍ കലാലയങ്ങളിലേക്ക് വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാന്‍ അല്ലെന്ന് കോടതി പറഞ്ഞു. 

രാഷ്ട്രീയം കലാലയങ്ങളിലെ പഠനാന്തരീക്ഷം തകര്‍ക്കരുത്. അക്കാദമിക് അന്തരീക്ഷം തകരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com