താജ്മഹലിനെതിരെ വാളെടുക്കുന്നവര്‍ക്ക് മറുപടിയുമായി കേരളം; താജ്മഹലിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ സല്യൂട്ട്‌

താജ്മഹല്‍ മുന്നോട്ടുവയ്ക്കുന്ന മഹത്തായ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നതായാണ് കടകംപള്ളി സുരേന്ദ്രന്‍ ട്വിറ്ററില്‍ കുറിക്കുന്നത്
താജ്മഹലിനെതിരെ വാളെടുക്കുന്നവര്‍ക്ക് മറുപടിയുമായി കേരളം; താജ്മഹലിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ സല്യൂട്ട്‌

താജ് മഹലിനെതിരെ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കേരളം. ഇന്ത്യയെ കണ്ടെത്താന്‍ പ്രചോദനമാകുന്ന താജ്മഹലിനെ ദൈവത്തിന്റെ സ്വന്തം നാട് വണങ്ങുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയാണ് കേരള ടൂറിസം വകുപ്പ്. 

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി സല്യൂട്ട് താജ്മഹല്‍ എന്ന് പറഞ്ഞ് ട്വിറ്ററിലൂം ഫേസ്ബുക്കിലും ടൂറിസം വകുപ്പ് പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

താജ്മഹല്‍ മുന്നോട്ടുവയ്ക്കുന്ന മഹത്തായ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നതായാണ് കടകംപള്ളി സുരേന്ദ്രന്‍ ട്വിറ്ററില്‍ കുറിക്കുന്നത്. 

താജ്മഹന്‍ ശിവക്ഷേത്രമായിരുന്നു എന്നും, യഥാര്‍ഥ പേര് തേജോമഹല്‍ എന്നായിരുന്നു എന്നുമായിരുന്നു ബിജെപി എംപിയായ വിനയ് കയ്താറിന്റെ വാദം. ഷാജഹാന്‍ ഇത് കയ്യടക്കുകയും ഇവിടെയുണ്ടായിരുന്ന ശിവലിംഗം എടുത്തുമാറ്റുകയായിരുന്നു എന്നും വിനയ് കയ്താര്‍ അവകാശപ്പെടുന്നു. 

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും, അത് ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ ഇല്ലാതാക്കുമെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ആയ സംഗീത് സോമിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com