ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ സമ്മര്‍ദം കൊണ്ടല്ല; ഗണേഷിനെ തള്ളി കലാഭവന്‍ ഷാജോണ്‍ 

ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അതു പുനപ്പരിശോധിക്കേണ്ടതാണെന്ന് ഷാജോണ്‍
ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ സമ്മര്‍ദം കൊണ്ടല്ല; ഗണേഷിനെ തള്ളി കലാഭവന്‍ ഷാജോണ്‍ 

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനപ്രകാരമായിരുന്നെന്ന് അമ്മ എക്‌സിക്യൂട്ടിവ് അംഗം കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ മമ്മുട്ടി കൈക്കൊണ്ട തീരുമാനമാണ് ഇതെന്ന ഗണേഷ് കുമാറിന്റെ വാദം തെറ്റാണെന്ന് ഷാജോണ്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ അഭിമുഖ പരിപാടിയിലാണ് ഷാജോണിന്റെ പ്രതികരണം.

ദിലീപിന്റെ കാര്യത്തില്‍ എല്ലാവരോടും അഭിപ്രായം ആരാഞ്ഞിരുന്നു. താന്‍ അടക്കം എല്ലാവരും ദിലീപിനെ പുറത്താക്കുന്നതിനെ പിന്തുണച്ചു. പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ മമ്മുട്ടി എടുത്ത തീരുമാനമാണ് എന്ന പ്രചാരണം തെറ്റാണെന്ന് ഷാജോണ്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അതു പുനപ്പരിശോധിക്കേണ്ടതാണെന്ന് ഷാജോണ്‍ അഭിപ്രായപ്പെട്ടു. 

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടിവ് നല്ല കാര്യമാണ്. എന്നാല്‍ സംഘടന സിനിമയിലെ എല്ലാവര്‍ക്കും വേണ്ടിയാവണം. പ്രവര്‍ത്തനം ചിലരിലേക്കു ചുരുങ്ങിപ്പോവരുതെന്ന് ഷാജോണ്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുഴുവന്‍ പേര്‍ക്കും സംഘടനയില്‍ ഇടം നല്‍കണമെന്ന് കലാഭവന്‍ ഷാജോണ്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com