മാതാപിതാക്കള്‍ മക്കളെ കോളെജിലേക്ക് വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല; കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

രാഷ്ട്രീയം കലാലയങ്ങളിലെ പഠനാന്തരീക്ഷം തകര്‍ക്കരുത്. അക്കാദമിക് അന്തരീക്ഷം തകരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി
മാതാപിതാക്കള്‍ മക്കളെ കോളെജിലേക്ക് വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല; കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് ഹൈക്കോടതി. കുട്ടികളെ മാതാപിതാക്കള്‍ കലാലയങ്ങളിലേക്ക് വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാന്‍ അല്ലെന്ന് കോടതി പറഞ്ഞു. 

രാഷ്ട്രീയം കലാലയങ്ങളിലെ പഠനാന്തരീക്ഷം തകര്‍ക്കരുത്. അക്കാദമിക് അന്തരീക്ഷം തകരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വിലയിരുത്തി. പൊന്നാനി 

പഠനത്തിനും രാഷ്ട്രീയത്തിനും അതിന്റേതായ സ്ഥലമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കാന്‍ ഉത്തരവിട്ടത്. ഇംഎംഎസ് കോളെജിലെ വിദ്യാര്‍ഥി സമരം സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ കോടതി വീണ്ടും നിലപാട് ആവര്‍ത്തിച്ചത്. 

ഇംഎംഎസ് കോളെജിലെ വിദ്യാര്‍ഥി സമരത്തിനെതിരെ പൊലീസ് സംരക്ഷണം തേടി കോളെജ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പാലിക്കപ്പെടുന്നില്ല എന്ന് കാണിച്ചായിരുന്നു അധികൃതര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com