മെഡിക്കല്‍ കോഴ: എം.ടി രമേശിന് വിജിലന്‍സ് നോട്ടീസ്

ഈ മാസം മുപ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നുകാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്
മെഡിക്കല്‍ കോഴ: എം.ടി രമേശിന് വിജിലന്‍സ് നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് വിജിലന്‍സ് നോട്ടീസ്. ഈ മാസം മുപ്പതിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നുകാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വാങ്ങിയെന്നാണ് ആരോപണം. 
ഇതില്‍ എം.ടി രമേശിനും പങ്കുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമീഷന്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നത്. തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പോകുകയാണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com