രാമന്റെയും ലക്ഷ്മണന്റെയും കൂടെ ആരാണ് ഉണ്ടാകുക; ഇത് തന്നെയാണ് കണ്ണന്താനത്തിന്റെ റോള്‍: പിണറായി

രാമന്റെയും ലക്ഷ്മണന്റെയും കൂടെ ആരാണ് ഉണ്ടാകുക. ഇത് തന്നെയാണ് കണ്ണന്താനത്തിന്റെ റോള്‍ എന്ന് പിണറായി 
രാമന്റെയും ലക്ഷ്മണന്റെയും കൂടെ ആരാണ് ഉണ്ടാകുക; ഇത് തന്നെയാണ് കണ്ണന്താനത്തിന്റെ റോള്‍: പിണറായി

തിരുവനന്തപുരം: മോദി സര്‍ക്കാരിലെ മലയാളി സാന്നിധ്യം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ പരിഹസിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയായിരുന്നു കണ്ണന്താനത്തിന് പിണറായിയുടെ പരിഹാസം. രാജ്യമാകെ ദീപാവലി ആഘോഷിച്ചു. ആ ദീപാവലി ആഘോഷത്തില്‍ അയോധ്യയില്‍ കണ്ടത് എന്തായിരുന്നു. വിമാനത്തില്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വേഷത്തില്‍ വന്നിറങ്ങുന്നു. അവരുടെ കാല്‍ക്കല്‍ വീണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേഴുന്നു. കൂടെ യുപിയിലെ മന്ത്രി സഭാ അംഗങ്ങളും അണിചേരുന്നു. കൂട്ടത്തില്‍ നമ്മുടെ ഒരാളുണ്ട്. അത് അടുത്തിടെ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമാണ്. എന്താണ് അവിടെ അയാളുടെ റോള്‍. രാമന്റെയും ലക്ഷ്മണന്റെയും കൂടെ ആരാണ് ഉണ്ടാകുക. ഇത് തന്നെയാണ് കണ്ണന്താനത്തിന്റെ റോള്‍ എന്ന് പിണറായി പറഞ്ഞു.

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഡല്‍ഹിയില്‍ പിണറായി വിജയന്‍ കണ്ണന്താനത്തിന് സ്വീകരണം നല്‍കിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ നിരവധി പേര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയിലാണ് താന്‍ സ്വീകരണം നല്‍കിയതെന്നും ഇതിനെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. ഇത് ശരിവെക്കുന്ന തരത്തിലാണ് പിണറായി രാഷ്ട്രീയ വേദിയില്‍ കണ്ണന്താനത്തിനെതിരെ ആഞ്ഞടിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com