ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

ഇടവഴിയിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് ഉപദ്രവിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി.
ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട്: ഇടവഴിയിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് ഉപദ്രവിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയിലായിരുന്നു സംഭവം.  കക്കോടി സ്വദേശി ജംഷീറാണ് (31) പിടിയിലായത്. സംഭവത്തിന് ശേഷം മുങ്ങിയ യുവാവ് ഇന്നലെ വീട്ടിലെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു.

സമീപത്തെ ഫ്‌ലാറ്റിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയുടെ പരാതി ഇല്ലാതെത്തന്നെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ്  കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.

കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com