കെപിസിസി പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പാണ് നടന്നതെന്ന് വിഎം സുധീരന്‍

രാഷ്ട്രീയകാര്യസമിതി തീരുമാനം പുന: പരിശോധിക്കണമെന്ന് വിഎം സുധീരന്‍. പട്ടികയില്‍ ഗ്രൂപ്പ് വിതം വെപ്പാണ് നടന്നത്. സങ്കുചിതമായ താത്പര്യങ്ങളാണ് നടപ്പിലാക്കിയത്. വീഴ്ച മനസിലാക്കി മുന്നോട്ട്  പോകണം 
കെപിസിസി പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പാണ് നടന്നതെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ഭാരവാഹി പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡ് രംഗത്ത് എ്ത്തിയതിന് പിന്നാലെ രാഷ്ട്രീയകാര്യസമിതി തീരുമാനം പുന: പരിശോധിക്കണമെന്ന് വിഎം സുധീരന്‍. പട്ടികയില്‍ ഗ്രൂപ്പ് വിതം വെപ്പാണ് നടന്നത്. സങ്കുചിതമായ താത്പര്യങ്ങളാണ് നടപ്പിലാക്കിയത്. വീഴ്ച മനസിലാക്കി ഇനിയെങ്കിലും മുന്നോട്ട്  പോകണം. പട്ടികയ്‌ക്കെതിരെ രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ആവശ്യമായ പുനപരിശോധന നടത്തണമെന്നും പൊതുവെ സ്വീകര്യമായ രീതില്‍ പട്ടിക തയ്യാറാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു

പുനഃസംഘടനാ വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ കെ.പി.സി.സി പട്ടിക അംഗീകരിക്കില്ലെന്നും സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരാനാമാണ് ഹൈക്കമാന്റ് തീരുമാനം.ഭാരവാഹിപട്ടികയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്കുള്ള എതിര്‍പ്പ് തിരഞ്ഞെടുപ്പ് സമിതിയെ രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം. പട്ടിക തയ്യാറാക്കാനായി എംപിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്നതാണ് രാഹുലിന്റെ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com