സിപിഎം പ്രകടനത്തിന് നേരെ ആക്രമണം;  ആര്‍എസ്എസ് എന്ന് സിപിഎം

രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടി എടുത്തു കളഞ്ഞ സ്ഥലത്ത് വീണ്ടും കൊടി ഉയര്‍ത്താന്‍ രപ്രകടനമായി പോകുന്നതിനിടെയാണ് ആര്‍എസ്എസ് ആക്രമണം നടത്തിയതെന്ന് സിപിഎം 
സിപിഎം പ്രകടനത്തിന് നേരെ ആക്രമണം;  ആര്‍എസ്എസ് എന്ന് സിപിഎം

ആലപ്പുഴ: ചേര്‍ത്തല തണ്ണീര്‍മുക്കത്ത് സിപിഎം പ്രകടനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നാണ് സിപിഎം ആരോപിക്കുന്നത്.  ജില്ലാ പഞ്ചായത്തംഗം സിന്ധു, ഗ്രാമ പഞ്ചായത്തംഗം സുധര്‍മ സന്തോഷ്, ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റിയംഗം ഗിരീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടി എടുത്തു കളഞ്ഞ സ്ഥലത്ത് വീണ്ടും കൊടി ഉയര്‍ത്താന്‍ പ്രകടനമായി പോകുന്നതിനിടെയാണ് ആര്‍എസ്എസ് ആക്രമണം നടത്തിയതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com