നമുക്കാവശ്യമായ വൈദ്യുതി ഇവിടെത്തന്നെ ഉദ്പാദിപ്പിക്കണം: മുഖ്യമന്ത്രി

നമുക്കാവശ്യമായ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലേ എപ്പോഴും ആശങ്കയില്ലാത്ത അവസ്ഥയില്‍ കഴിയാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമുക്കാവശ്യമായ വൈദ്യുതി ഇവിടെത്തന്നെ ഉദ്പാദിപ്പിക്കണം: മുഖ്യമന്ത്രി

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം സ്വന്തമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു അദ്ദേഹം. 

നമുക്ക് ആവശ്യമായ വൈദ്യുതിയുടെ വലിയ ഭാഗം നാം വാങ്ങുകയാണ്. ഇത് ഒരു സംസ്ഥാനം എന്ന നിലയ്ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ കാരണമായേക്കാം. നമുക്കാവശ്യമായ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലേ എപ്പോഴും ആശങ്കയില്ലാത്ത അവസ്ഥയില്‍ കഴിയാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം സ്വന്തമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു.

നമുക്ക് ആവശ്യമായ വൈദ്യുതിയുടെ വലിയ ഭാഗം നാം വാങ്ങുകയാണ്. ഇത് ഒരു സംസ്ഥാനം എന്ന നിലയ്ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ കാരണമായേക്കാം. നമുക്കാവശ്യമായ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലേ എപ്പോഴും ആശങ്കയില്ലാത്ത അവസ്ഥയില്‍ കഴിയാനാകു. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളെയെല്ലാം അപേക്ഷിച്ച് വൈദ്യുതിയുടെ കാര്യത്തില്‍, സമ്പൂര്‍ണ വൈദ്യുതീകരണമെന്ന മഹനീയമായ നേട്ടം കേരളത്തിന് സ്വന്തമാണ്.

വര്‍ഷമാകെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നല്ല സമയം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് സാധ്യത ഇവിടെയുണ്ട്. അത്. പൂര്‍ണമായി ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. ഇത്തരം പദ്ധതികളുടെ കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയമായ പ്ലാന്‍ ഉണ്ടാകേണ്ടതുണ്ട്. വൈദ്യുതി ഉത്പാദനം നടക്കുന്ന ഒരു പ്രദേശത്ത് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉത്പാദനം മാത്രം നടന്നാല്‍ പോര. വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറത്തേക്കു വിടുന്ന ജലം തന്നെ ശാസ്ത്രീയമായി ജലസേചനത്തിനും കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കണം.ഇത്തരത്തിലുള്ള വിവിധ പദ്ധതികള്‍ കൂട്ടിയോജിപ്പിച്ചാവണം ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com