സിപിഐഎം നേതൃത്വത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ കണ്ണുരിനെ ലക്ഷ്യമിട്ടിട്ടുണ്ട്.
സിപിഐഎം നേതൃത്വത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്:  സിപിഐഎം നേതൃത്വത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നീക്കത്തെ ജനങ്ങളെ അണി നിരത്തി അതിജീവിക്കും. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ കണ്ണുരിനെ ലക്ഷ്യമിട്ടിട്ടുണ്ട്. വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് തലശേരി താലൂക്കായിരുന്നു ലക്ഷ്യം. അന്ന് നിരവധി സി.പി.ഐ.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെങ്കിലും പാര്‍ടിയെ തകര്‍ക്കാന്‍ ആര്‍എസ്എസിന് പറ്റിയില്ലെന്നും കോടിയേരി
ആരോപിച്ചു. 

ഇപ്പോള്‍ സി.പി. ഐ. എം. നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കാന്‍ ആര്‍ എസ് എസ്, ബി. ജെ.പി. ഗൂഢാലോചന നടക്കുകയാണ്. 
ജന ജാഗ്രതാ യാത്രക്ക് പിണറായിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com