കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ നടപടിയെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം
കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ നടപടിയെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്നാണ് സത്യവാങ്മൂലത്തില്‍ തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയത്. കൈയേറ്റം സംബന്ധിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. 

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിനെയാണ് തോമസ് ചാണ്ടി സ്ത്യവാങ്മൂത്തില്‍ ചോദ്യം ചെയ്യുന്നത്. റവ്യന്യൂ സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയിരുന്ന റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. കോടതിയുടെ പരിഗണനിയിലിരിക്കുന്ന വിഷയത്തില്‍ നടപടിയെടുക്കണം എന്ന് ഒരു കലലക്ടര്‍ ആവശ്യപ്പെടുമ്പോള്‍ അത് കേസിനെ തന്നെ ബാധിക്കുമെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ആലപ്പുഴ നഗരസഭ ലേക്ക്പാലസ് റിസോര്‍ട്ടിന് നോട്ടീസും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി സമീപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com