ജീവന് ഭീഷണി ഉണ്ടെന്ന് കാരാട്ട് റസാഖ് എംഎല്‍എ; വധശ്രമത്തിന് പിന്നില്‍ മുസ്ലീം ലീഗ്

ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും, പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല
ജീവന് ഭീഷണി ഉണ്ടെന്ന് കാരാട്ട് റസാഖ് എംഎല്‍എ; വധശ്രമത്തിന് പിന്നില്‍ മുസ്ലീം ലീഗ്

കോഴിക്കോട്: ജീവന് ഭീഷണി ഉണ്ടെന്ന പരാതിയുമായി കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. തനിക്ക് നേരെ ഉണ്ടാകുന്ന വധശ്രമത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നും എംഎല്‍എ ആരോപിക്കുന്നു. 

രണ്ട് ദിവസം തുടര്‍ച്ചയായി തനിക്കെതിരെ വധശ്രമം ഉണ്ടായി. ഇതിനെതിരെ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും, പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും എംഎല്‍എ പറയുന്നു.

മണ്ഡലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കുമെന്നും കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com