എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍; കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദേശിക്കാം 

ഈ വര്‍ഷത്തെ എസ്എസ്എല്‍എസി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍ 26 നടത്താന്‍ തീരുമാനം
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍; കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദേശിക്കാം 

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍എസി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍ 26 നടത്താന്‍ തീരുമാനം. മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയായിരിക്കും.ക്രിസ്മസ് പരീക്ഷ ഹൈസ്‌കൂളില്‍ ഡിസംബര്‍ 13 മുതല്‍ 21 വരെയും യു.പി വരെ ഡിസംബര്‍ 14 മുതല്‍ 21 വരെയും നടത്തും. മുസ്ലിം സ്‌കൂളുകളില്‍ ജനുവരി 15 മുതല്‍ 28 വ വരെയായിരിക്കും. 

എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തണമെന്ന് ഗുണമേന്മാ പരിശോധനസമിതി ശുപാര്‍ശ ചെയ്തു. നിലവില്‍ പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയുമാണ് നടത്തിവരുന്നത്. ചോദ്യപേപ്പര്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിക്കാനാണ് മറ്റൊരു നിര്‍ദേശം. നിലയില്‍ ബാങ്ക് ലോക്കറുകളിലാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് വേണ്ടിയുള്ള ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നത്. 

എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ചോദ്യ ബാങ്കിലേക്ക് ഇത്തവണ കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദേശിക്കാമെന്നതാണ് മറ്റൊരു ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം ചോദ്യങ്ങള്‍ക്ക് പിഴവ് വന്നത് വലിയ വിവാദമായിരുന്നു. ഇത് പരിഹരിക്കാന്‍ ചോദ്യ ബാങ്ക് രൂപവത്കരിക്കാനും അതിലേക്ക് അധ്യാപകര്‍ക്ക് ചോദ്യങ്ങള്‍ നിര്‍ദേശിക്കാനും അവസരം നല്‍കി. ചോദ്യ ബാങ്കില്‍നിന്ന് എസ്.സി.ഇ.ആര്‍.ടി ശില്പശാല നടത്തി ചോദ്യപേപ്പര്‍ തയ്യാറാക്കും.കുട്ടികള്‍ ചോദ്യങ്ങളെഴുതി അധ്യാപകരെ ഏല്‍പ്പിച്ചാല്‍ മതിയാകും. അധ്യാപകര്‍ അത് ചോദ്യബാങ്കിലേക്ക് അപ്ലോഡ് ചെയ്യും. കുട്ടികളുടെ പേരിലായിരിക്കും ഈ ചോദ്യങ്ങള്‍ രേഖപ്പെടുത്തുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സര്‍ക്കാരിന്റേതാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com