ജിമിക്കി കമ്മല്‍: ആന ചോരുന്നതു കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതു പോലെയെന്ന് ശാരദക്കുട്ടി

വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്
ജിമിക്കി കമ്മല്‍: ആന ചോരുന്നതു കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതു പോലെയെന്ന് ശാരദക്കുട്ടി

ചിന്ത ജെറോമിന്റെ പ്രസംഗത്തിലെ ജിമിക്കി കമ്മലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലേക്ക് ചര്‍ച്ച കേന്ദ്രീകരിക്കുന്നത് ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയോ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോ സംസാരിക്കുന്ന ഭാഷയിലാണ് പ്രസംഗത്തില്‍ ആര്‍ഷഭാരത സംസ്‌കാരത്തെക്കുറിച്ചുള്ള ചിന്തയുടെ പരാമര്‍ശങ്ങളെന്ന് ശാരദക്കുട്ടി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.

'ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.' ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവ പ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്. ഇതു കേള്‍ക്കാതെ ജിമിക്കി ക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത് , ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോള്‍ അതിന്റെ പാകത കാണിച്ചില്ലെങ്കില്‍ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്- ശാരദക്കുട്ടി എഴുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com