തോമസ് ചാണ്ടിയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി; അംഗങ്ങള്‍ പരസ്പരം കസേരയെടുത്തടിച്ചു

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരസഭാ സെക്രട്ടറിക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതിന് പിന്നാലെ ചേര്‍ന്ന നഗരസഭാ യോഗത്തില്‍ കയ്യാങ്കളി
തോമസ് ചാണ്ടിയെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി; അംഗങ്ങള്‍ പരസ്പരം കസേരയെടുത്തടിച്ചു

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. വൈകീട്ട് ചേര്‍ന്ന നഗരസഭാ കൗണ്‍സിലാണ് സെക്രട്ടറിക്കെതിരെ നടപടി ശുപാര്‍ശ ചെയ്തത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ ഭരണകക്ഷി നേതാക്കള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. സംഭവത്തില്‍ നിരവധി കൗണ്‍സിലര്‍മാര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. 

കയ്യാങ്കളിക്കിടെ പരുക്കേറ്റ നഗരസഭാ ചെയര്‍മാനെ ആശുപത്രിയിലേക്ക് മാറ്റി. പരസ്പരം തെറിവിളിച്ചും കസേര എടുത്തടിച്ചുമായിരുന്നു ഭരണ പ്രതിപക്ഷ നേതാക്കള്‍ ഏറ്റുമുട്ടിയത്. റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായതിനെ തുടര്‍ന്നായിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ നാലു ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു. അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട ഇടതുസംഘടനകള്‍ സമരം നടത്തിയിരുന്നു. ആ ജീവനക്കാര്‍ സപ്തംബര്‍ മാസം 22 ദിവസം മാത്രമായിരുന്നു ജോലി ചെയ്തത്. എന്നാല്‍ അവര്‍ക്ക് ഒരുമാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ സെക്രട്ടറി ഇത്തരവിട്ടിരുന്നു. അത് അംഗീകരിക്കാന്‍ ചെയര്‍മാന്‍ തയ്യാറായിരുന്നില്ല. പണിമുടക്കിയ ദിവസത്തെ ശമ്പളം നല്‍കാനാവില്ലെന്നായിരുന്നു ചെയര്‍മാന്‍ പറഞ്ഞത്. എന്നാല്‍ അതുകേള്‍ക്കാന്‍ സെക്രട്ടറി തയ്യാറായില്ല. തുടര്‍ന്ന് ചെയര്‍മാന്റെ തീരുമാനം അംഗീകരിക്കാത്ത സെക്രട്ടറിക്കെതിരെ നടപടിയെന്ന കാര്യത്തിലേക്ക് യോഗം തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തത്. 

സമാധാനപരമായി ആരംഭിച്ച യോഗം ഭരണകക്ഷി അംഗമായ ബഷീര്‍ കോയാ പറമ്പില്‍ നടത്തിയ അശ്ലീല പരാമര്‍ശം നടത്തി എന്ന പേരില്‍ വനിതാ പ്രതിപക്ഷ അംഗം രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നിരയിലെ വനിതാ അംഗങ്ങള്‍ മുഴുവന്‍ രംഗത്തെത്തിയതോടെ വലിയ രീതിയിലുള്ള ഉന്തുതള്ളുമായി മാറുകയായിരുന്നു. പിന്നിടാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വലിയ രീതിയിലുള്ള ഏറ്റുമുട്ടലായി മാറിയത്. കസേരയെടുത്ത് അടിച്ചതോടെയാണ് ചെയര്‍മാന്‍ പരുക്ക് പറ്റിയത്. പരുക്കേറ്റതിനെ തുടര്‍ന്ന് ചെയര്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com