മാര്‍ക്‌സ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ? അവതാരകയേയും ചിരിപ്പിച്ച് ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് 

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സവര്‍ക്കര്‍ ആറ് പ്രാവസ്യം മാപ്പെഴുതി നല്‍കിയെന്നു ബിജെപി നേതാവ് ജെ.ആര്‍ പത്മകുമാര്‍
മാര്‍ക്‌സ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ? അവതാരകയേയും ചിരിപ്പിച്ച് ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് 


കൊച്ചി: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സവര്‍ക്കര്‍ ആറ് പ്രാവശ്യം മാപ്പെഴുതി നല്‍കിയെന്നു ബിജെപി നേതാവ് ജെ.ആര്‍ പത്മകുമാര്‍.അദ്ദേഹത്തിന്റെ ജീവിത ദൗത്യം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു.അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തതുപോലെ ജയിലില്‍ ചെന്ന് ഒറ്റുകൊടുത്ത് പൈസവാങ്ങി പാര്‍ട്ടി പത്രം തുടങ്ങി ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി എഴുതി ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുക്കുകയല്ല ചെയ്തതെന്നും പത്മകുമാര്‍ പറഞ്ഞു.

മനോരമ ന്യൂസിലെ കൗണ്ടര്‍ പൊയിന്റ് പരിപാടിയിലായിരുന്നു പത്മകുമാറിന്റെ പരാമര്‍ശം. ബിജെപി സ്ഥാപകനേതാവായ ദീനദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകളില്‍ സര്‍ക്കുലര്‍ നല്‍കിയതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. അവതാരകയെ അടക്കം ചിരിപ്പിച്ച വാദങ്ങളുമായാണ് പത്മകുമാര്‍ ചര്‍ച്ചയ്‌ക്കെത്തിയത്. കാറല്‍ മാര്‍ക്‌സ് ഇന്ത്യന്‍ സ്വാന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല,പിന്നെന്തിനാണ് മാര്‍ക്‌സിനെക്കുറിച്ച് ഇന്ത്യക്കാര്‍ പഠിക്കുന്നത് എന്ന് പത്മകുമാര്‍ ചോദിക്കുന്നു. 

മാപ്പെഴുതി കൊടുത്ത് തിരിച്ചെത്തിയ സവര്‍ക്കര്‍ ഇന്ത്യയുടെ സ്വാതതന്ത്ര്യ സമരത്തില്‍ പോരാടുകയാണ് ചെയ്തത്. അടങ്ങിയിരിക്കുകയല്ല ചെയ്തത്. അതുകൊണ്ട് ഞങ്ങളെയൊന്നും ദേശസനേഹം നിങ്ങള്‍ പഠിപ്പിക്കേണ്ട,പത്മകുമാര്‍ പറഞ്ഞു. 

ഇന്ത്യയുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി കാറല്‍ മാര്‍ക്‌സ് എന്താണ് ചെയ്തിട്ടുള്ളത്? മാര്‍ക്‌സിയന്‍ ഫിലോസഫി ഇവിടെ പഠിപ്പിക്കുന്നില്ലേ? കെ.ദാമോദരന്റെ ചരിത്രം പഠിക്കുന്നില്ല? മാര്‍ക്‌സിയന്‍ ഫിലോസഫി പഠിപ്പിക്കാന്‍ മാര്‍ക്‌സുമായി ഇന്ത്യക്കാര്‍ക്ക് എന്ത് ബന്ധം.ഇതിന്റെയൊക്കെ ആവശ്യം എന്താണെന്നും പത്മകുമാര്‍ ചോദിക്കുന്നു. 

കടപ്പാട്: മനോരമ ന്യൂസ്

ഭഗവത് ഗീത പഠിച്ചാല്‍ സമൂഹത്തില്‍ എന്ത് ദ്രോഹമാണ് നടക്കുന്നത് എന്ന് പത്മകുമാര്‍ അവതാരക ഷാനിയോട് ചോദിക്കുന്നു. മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പേരുകള്‍ ഗവണ്‍മെന്റ് മാപ്പിള സ്‌കൂുളുകളാക്കി മാറ്റുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു. 

 എന്താണ് ഏകാത്മക മാനവവാദത്തിലുള്ള നിങ്ങളുടെ എതിര്‍പ്പിന് കാരണം എന്ന പത്മകുമാറിന്റെ ചോദ്യത്തിന് എന്താണ് ഏകാത്മക മാനവവാദം എന്ന എതിര്‍ ചോദ്യം ഉന്നയിച്ച ചര്‍ച്ചയിലെ മറ്റു അംഗങ്ങളോട് ഉത്തരം പറയാന്‍ പത്മകുമാര്‍ കൂട്ടാക്കിയില്ല. 

നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകാം എന്നുകരുതി ഒരാശയം ബിജെപിക്ക് മുന്നോട്ടുവെയ്ക്കാന്‍ പാടില്ല എന്നില്ലല്ലോ. പലരും ദീനദയാല്‍ ഉയര്‍ത്തിയ ആശയങ്ങള്‍ കാണുന്നത് കുരുടന്‍ ആനയെക്കണ്ടതുപോലെയാണ്.സ്വാന്ത്ര്യം കിട്ടയ സമയത്ത് ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്ന കാരണം പറഞ്ഞ് രാജ്യം വെട്ടിമുറിച്ച ആളുകളാണ് ഇപ്പോള്‍ മതേതരത്വത്തെക്കുറിച്ച് സംസാരിക്കാന്‍ വരുന്നത്. 

ദീനദയാല്‍ ഉപാധ്യയ മുന്നോട്ടുവെച്ച ആശയം തന്നെയാണ് ഇനി ഭാരതത്തിന്റെ ഭാവി.അത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതില്‍ തെറ്റൊന്നും ബിജെപി കാണുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു. അവര്‍ക്കുപകരം സോവിയറ്റ് യൂണിയനോ ചൈനയോ ഇവിടെ വന്നു ഭരിച്ചിരുന്നുവെങ്കില്‍ ജീവിതം സുഖസുഭിക്ഷമാകുമായിരുന്നോ? സ്വന്തം രാജ്യത്തിന്റെ സംസസ്‌കൃതിയില്‍ അധിഷ്ഠിതമായ പഠനക്രമം ഉണ്ടാകണം, അവിടെയാണ് ഒരു രാജ്യം സ്വാതന്ത്ര്യം നേടുന്നത്. പത്മകുമാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com