സോളാര്‍ കേസില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം വേണമോ എന്നതില്‍ വ്യക്തതയില്ല; ബെഹ്‌റ നിയമോപദേശം മടക്കി 

കൂടുതല്‍ വ്യക്തതയോടെ നിയമോപദേശം നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു
സോളാര്‍ കേസില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം വേണമോ എന്നതില്‍ വ്യക്തതയില്ല; ബെഹ്‌റ നിയമോപദേശം മടക്കി 

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതാ നായരുടെ പരാതിയിലെ നിയമോപദേശം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചു. വ്യക്തതതയില്ലാത്തതിനാലാണ് നിമോദേശം തിരിച്ചയച്ചത്. കൂടുതല്‍ വ്യക്തതയോടെ നിയമോപദേശം നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു. 

ഇക്കാര്യം ബെഹ്‌റ സ്ഥിരീകരിച്ചു. നിയമോപദേശം ലഭിച്ചുവെന്നും ചില ഭാഗങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് മടക്കിയതെന്നും അദ്ദേഹം പറഞ്ഞുതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നടപടി ശുപാര്‍ശ ചെയ്യുന്നതിനാണ് ബെഹ്‌റ പരാതി പൊലീസിന്റെ നിയോപദേശകയ്ക്ക് കൈമാറിയത്. എന്നാല്‍, അന്വേഷണം വേണമെന്നോ വേണ്ടയോ എന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നില്ല എന്നാണ് സൂചന. 

പൊലീസ് മേധാവി ആവശ്യപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ മറുപടിയില്ല. പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കും സോളാര്‍ അന്വേഷണസംഘത്തില്‍പ്പെട്ട ഉന്നതര്‍ക്കുമെതിരേയാണ് സരിതയുടെ പരാതി. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെ തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

തുടര്‍നടപടി വേണ്ടെന്നാണ് നിയമോപദേശമെങ്കില്‍ പരാതി അവഗണിക്കും.മറിച്ചാണെങ്കില്‍ ഉന്നതര്‍ക്കെതിരേ കേസെടുക്കും.

സരിതയുടെ പരാതികളിലെ ആരോപണങ്ങള്‍ക്ക് സമാനസ്വഭാവമുള്ളതിനാല്‍ വീണ്ടും കേസെടുക്കുമ്പോള്‍ നിയമപരമായി തിരിച്ചടിയുണ്ടാകുമോ എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യത്തിലും പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു.സരിതയുടെ മൊഴി രേഖപ്പെടുത്തി മറ്റൊരു കേസ് െ്രെകംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്നതിലെ സാധ്യതയാണ് പോലീസ് തേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com