ക്ഷേത്രത്തില്‍ പ്രവേശിക്കാനഗ്രഹിക്കുന്ന അഹിന്ദുക്കളെ എതിര്‍ക്കരുത്: സുരേഷ് ഗോപി

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ള അഹിന്ദുക്കളുടെ അവസരം നിഷേധിക്കരുതെന്ന് സുരേഷ്‌ഗോപി.
ക്ഷേത്രത്തില്‍ പ്രവേശിക്കാനഗ്രഹിക്കുന്ന അഹിന്ദുക്കളെ എതിര്‍ക്കരുത്: സുരേഷ് ഗോപി

തൃശൂര്‍: ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ള അഹിന്ദുക്കളുടെ അവസരം നിഷേധിക്കരുതെന്ന് നടനും എംപിയുമായ സുരേഷ്‌ഗോപി പറഞ്ഞു. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതേസമയം, ക്ഷേത്ര പ്രവേശനത്തിലൂടെ ആരുടെയും മതവികാരം ചോദ്യം ചെയ്യപ്പെടരുതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

ക്ഷേത്ര ആചാരങ്ങളിലെ ശുദ്ധി നിലനിര്‍ത്തിയാവണം പ്രവേശന നടപടികള്‍ അനുവദിക്കേണ്ടത്. അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ആധുനികതയിലേക്കുള്ള കാല്‍വെയ്പ് ആകട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ചെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനോട് സഹകരിക്കുമെന്ന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞിരുന്നു. എന്നാല്‍, തന്ത്രിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും കുടുംബത്തിന്റേതല്ലെന്നും മറ്റു തന്ത്രിമാരായ ഹരി നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവര്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com