കേരളം വീണ്ടും നമ്പര്‍ വണ്‍; സാമൂഹിക വികസന സൂചികയില്‍ ഒന്നാമത്

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോംപറ്റീറ്റീവ്‌നസ് പ്രസിദ്ധീകരിച്ച സോഷ്യല്‍ പ്രോഗ്രസ് ഇന്റക്‌സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
കേരളം വീണ്ടും നമ്പര്‍ വണ്‍; സാമൂഹിക വികസന സൂചികയില്‍ ഒന്നാമത്

ന്യൂഡല്‍ഹി: സാമൂഹിക വികസന സൂചികയില്‍ കേരളത്തിന് ഒന്നാംസ്ഥാനം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോംപറ്റീറ്റീവ്‌നസ് പ്രസിദ്ധീകരിച്ച സോഷ്യല്‍ പ്രോഗ്രസ് ഇന്റക്‌സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.ബിബേക് ദെബ്രോയി,നീതി ആയോഗിന്റെ സിഇഒ അമിതാഭ് കാന്ത്,ഡോ.യോഗേശ്വര്‍ സൂരി എന്നിവരുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് എസ്പിഐ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗുജറാത്തും കേരളവും തമ്മിലുള്ള താരതമ്യ പഠനമാണ് റിപ്പോര്‍ട്ടിലെ സുപ്രധാനമായ ഒരധ്യായം. കേംബ്രിഡ്ജ് സര്‍വകലാശാല സെന്റര്‍ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ.നിത്യമോഹന്‍ ഖേംകയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 

രാജ്യത്ത് ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. അവരുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം 120.91 ബില്യണ്‍ ഡോളറാണ്. കേരളത്തിന്റേത് 59.70ഉം. എന്നാല്‍ 2016ലെ സാമൂഹിക വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്, 68.09. ഗുജറാത്തിന്റേത് 56.65. സാമ്പത്തിക പുരോഗതി മാത്രമല്ല, സാമൂഹിക വികസനത്തിന്റെ തോത്‌ നിശ്ചയിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. 

രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും നന്നായി പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേരളമാണ്. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തവും വിഹിതവും കേരളം മാറ്റിവെച്ചിരിക്കുന്നു. വനിതാ സാക്ഷരത,ഭൂപരിഷ്‌കരണം തുടങ്ങി പല കാര്യങ്ങളിലും കേരളം ഏറെ മുന്നിലാണ്. 

സാമൂഹിക വികസന സൂചികയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഇതില്‍ ഹൈ സോഷ്യല്‍ പ്രേഗ്രസിലാണ് കേരളത്തിന്റെ സ്ഥാനം. കേരളം-68.09,ഹിമാചല്‍പ്രദേശ്-65.39,തമിഴ്‌നാട്-65.34 എന്നിങ്ങനെയാണ് പട്ടിക പോകുന്നത്.  

മിഡില്‍ സോഷ്യല്‍ പ്രോഗ്രസ്: ആന്ധ്രാപ്രദേശ്-56.13,മണിപ്പൂര്‍ 55.50,ജമ്മു കശ്മീര്‍-55.41. ലോ സോഷ്യല്‍ പ്രോഗ്രസ്: ത്രിപുര-53.22,രാജസ്ഥാന്‍-52.31,ഒഡീഷ-51.64, ഉത്തര്‍പ്രദേശ്-50.96,അസം-48.53,ജാര്‍ഖണ്ഡ്-47.80,ബീഹാര്‍-40.89

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com