കോടിയേരിയുടെ കാര്‍ യാത്ര: വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സിപിഎം

സ്വര്‍ണകള്ളക്കടുത്തുകേസിലെ പ്രതിയുടെ ആഡംബര വാഹനം ഉപയോഗിച്ചതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം.  വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം കൊടുവള്ളിയിലെ സംഘാടകസമിതിയ്‌ക്കെന്നും സിപിഎം
കോടിയേരിയുടെ കാര്‍ യാത്ര: വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സിപിഎം

കോഴിക്കോട്‌: ജനജാഗ്രതാ യാത്രയ്്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണകള്ളക്കടുത്തുകേസിലെ പ്രതിയുടെ ആഡംബര വാഹനം ഉപയോഗിച്ചതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം.  വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം കൊടുവള്ളിയിലെ സംഘാടകസമിതിയ്‌ക്കെന്നും സിപിഎം വ്യക്തമാക്കി. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം

കോടിയേരി ബാലകൃഷ്ണന് സ്വീകരണമൊരുക്കുന്ന കാര്യത്തില്‍ കൊടുവള്ളിയില്‍ സംഘാടകസമിതി ജാഗ്രത കാണിച്ചില്ലെന്നും വിവാദത്തില്‍ ഉള്‍പ്പെട്ട വാഹനം സ്വീകരണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ എതിരെ ലീഗ് നടത്തുന്ന കള്ളപ്രചാരണം നേരിടാനും ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഇത് സംബന്ധിച്ച് നാളെ കൊടുവള്ളിയില്‍ വിശദീകരണ പൊതുയോഗം വിളിച്ചുചേര്‍ക്കാനും സിപിഎം ജില്ലാ കമ്മറ്റി തീരുമാനിച്ചു.

കോടിയേരിയുടെ യാത്രയ്ക്ക് നേരത്തെ തീരുമാനിച്ച വാഹനം കേടുവന്ന സാഹചര്യത്തിലാണ് ഈ വാഹനം ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വമോ കോടിയേരിയോ അറിഞ്ഞിട്ടില്ലന്നുമാണ് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. കാര്‍ ഉപയോഗിച്ചതിലൂടെ യാത്രയുടെ ശോഭ കെടുത്തിയതായും സിപിഎം ജില്ലാ കമ്മറ്റിയോഗം വിലയിരുത്തി

സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനം ഉപയോഗിച്ചതിനെതിരെ നിരവധി കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനും ലീഗ് നേതാവ് മായിന്‍ ഹാജിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഉപയോഗിച്ചതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യനിലപാട്. പിന്നാലെയാണ് വീഴ്ച സംഭവിച്ചതായി വിലയിരുത്തി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവന ഇറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com