ദിലീപിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

ജനപ്രിയ നായകന്‍ ദിലീപിന്റെ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി ആരാധകര്‍ - നടന്‍ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും രാമലീല ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപിന് ഫാന്‍സ് പേജിലൂടെ ആശംസകള്‍ നേര്‍ന്നു
ദിലീപിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

കൊച്ചി: വിവാദങ്ങള്‍ക്കിടയിലും ജനപ്രിയ നായകന്‍ ദിലീപിന്റെ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി ആരാധകര്‍. ദിലീപിന്റെ അന്‍പതാം പിറന്നാളാണ് കൂറ്റന്‍ കേക്ക് മുറിച്ചും മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചും ആരാധകര്‍ ആഘോഷിച്ചത്.

നടന്‍ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും രാമലീല ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയും ദിലീപിന് ഫാന്‍സ് പേജിലൂടെ ആശംസകള്‍ നേര്‍ന്നു. ഞാനൊരു കടുത്ത ദിലീപ് ആരാധകനാണ്. എത്രയോ നാളുകളായി വര്‍ഷങ്ങളായി മനസില്‍ കൊണ്ട് നടന്നതിന് ആ മനുഷ്യന്‍ എന്ന സംവിധായകനാക്കി കൂടെ ചേര്‍ത്ത് നിര്‍ത്തി, സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കിയ എന്റെ നായകന് ഒരായിരം ജന്മദിനാശംസകളള്‍ എന്നായിരുന്നു അരുണ്‍ഗോപി കുറിച്ചത്. ദിലീപിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് സുരാജിന്റെ ജന്മദിന സന്ദേശം. മലയാളികളുടെ ജനപ്രിയ നായകന്‍ എന്റെ പ്രിയ ദിലീപേട്ടന് ഒരായിരം പിറന്നാള്‍ അശംസകള്‍ എന്നും സുരാജിന്റെ പോസ്റ്റ്.ജയിലില്‍ നിന്ന് ഇറങ്ങിയ ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തൊടൊപ്പമാണ് സിദ്ദിഖ് ആശംസകള്‍ നേര്‍ന്നത്

1968 ഒക്ടോബര്‍ 27ന് ജനിച്ച ദിലീപ് മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ച ദിലീപ് നിരവധി ചിത്രങ്ങളും നിര്‍മ്മിച്ചു. അവസാനം റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബിലേക്ക് മുന്നേറുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com