ബിജെപിയുടെ പ്രചാരണം തള്ളി രാഷ്ട്രപതി; കേരളം ഇന്ത്യയുടെ പവര്‍ഹൗസ്

ബിജെപിയുടെ പ്രചാരണം തള്ളി രാഷ്ട്രപതി; കേരളം ഇന്ത്യയുടെ പവര്‍ഹൗസ്

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് - വിദ്യാഭ്യാസം ആരോഗ്യം സാക്ഷരത,ഐടി, ടൂറിസം തുടങ്ങിയ കാര്യങ്ങളില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃക

തിരുവനന്തപുരം: ബിജെപി പ്രചാരണം തള്ളി വീണ്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം ആരോഗ്യം സാക്ഷരത,ഐടി, ടൂറിസം തുടങ്ങിയ കാര്യങ്ങളില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയെന്ന് രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ആതിഥേയത്വം രാജ്യത്തിന് മാതൃകയാണെന്നും പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നാമാണ് കേരളമെന്നും രാഷ്ട്രപതി പറഞ്ഞു. ടിപ്പു ജയന്തിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തിയപ്പോഴും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയാണ് ടിപ്പു വീരമൃത്യു വരിച്ചെതെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.കേരളം ജീവിക്കാന്‍ പറ്റാത്ത സ്ഥലമാണെന്ന് ബിജെപി ദേശീയ നേതാക്കള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ വന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് കേരളത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രംഗത്തെത്തിയത്. 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തിയത്. വൈകുന്നേരം മൂന്നിന് പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യൂ ടി. തോമസ്, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകുന്നേരം 5.50ന് വെള്ളയമ്പലം സര്‍ക്കിളിലെ അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിക്കും. വൈകുന്നേരം ആറിന് സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com