വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്; ഡിപിഐ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം 

മാര്‍ച്ച് പകുതിവഴിയില്‍ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്; ഡിപിഐ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം 

തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്‍മശദാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ സര്‍ക്കുലറിനെതിരെ എഐഎസ്എഫ് നടത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പകുതിവഴിയില്‍ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ.അരുണ്‍ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 

മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അയച്ച അര്‍ദ്ധ ഔദ്യോഗിക അറിയിപ്പിനെത്തുടര്‍ന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്‌കൂളുകളില്‍ ദീനദയാല്‍ ഉപാധ്യായുടെ ജന്‍മദിനം ആഘോഷിക്കണം എന്ന് നിര്‍ദേശം നല്‍കിയത്. സര്‍ക്കുലര്‍ ഇറക്കി ഒരുമാസം കഴിഞ്ഞാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.തുടര്‍ന്നാണ്‌
ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ് വിദ്യാഭ്യാസ വകുപ്പിനെ കാവിവത്കരിക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് സംഘടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com