ഹാദിയയ്ക്ക് മര്‍ദ്ദനം: എസ് പി അന്വേഷിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

ഹാദിയയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട നല്‍കാന്‍  കോട്ടയം എസ്പിയോട് വനിതാ കമ്മീഷന്‍. ഹാദിയയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്നതായുളള വാര്‍ത്തകളുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി
ഹാദിയയ്ക്ക് മര്‍ദ്ദനം: എസ് പി അന്വേഷിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം: ഹാദിയയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട നല്‍കാന്‍  കോട്ടയം എസ്പിയോട് വനിതാ കമ്മീഷന്‍. ഹാദിയയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്നതായുളള വാര്‍ത്തകളുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നുമാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജോസഫൈന്റെ നിര്‍ദേശം.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അച്ഛന്‍ അശോകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുന്നുവെന്ന ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. രാഹുല്‍ ഈശ്വറാണ് ഇതുസംബന്ധിച്ച വീഡിയോയും വെളിപ്പെടുത്തലും  പുറത്തുവിട്ടത്.   അച്ഛന്‍ കൊല്ലുമെന്ന ഭയം തനിക്കുണ്ട്. ഞാന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെട്ടക്കുമെന്നത് ഉറപ്പാണ്. അച്ഛന് അത്രമേല്‍ ദേഷ്യം വരുന്നുണ്ടെന്ന് തനിക്കറിയാം. അച്ഛന്‍ തന്നെ തല്ലുന്നുതായും ചവിട്ടുന്നതായും രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വീഡിയോയില്‍ ഹാദിയ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നിര്‍ദേശം 

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ യുവതിക്കൊപ്പം മാത്രമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്വാസവും ജീവിതവും അവള്‍ നിശ്ചയിക്കുമെന്നും എന്ത് സമ്മര്‍ദം യുവതിയുടെ നേരെയുണ്ടായാലും അത് പുറത്തുകൊണ്ടുവരുമെന്നതായിരുന്നു വനിതാ കമ്മീഷന്റെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com